Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

23 MAY 2026 01:38 AM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കൊലപാതക കേസില്‍ പരോളിറങ്ങി മുങ്ങിയ നടന്‍ കൂടിയായ പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി പൊലീസ്. ഹേമന്ത് വൈഷ്ണവാണ് 12 വര്‍ഷത്തിനുശേഷം പിടിയിലായത്. ഒളിവിലായിരുന്ന കാലത്ത് പ്രതി സിനിമകളിലും അഭിനയിച്ചതായി പൊലീസ് പറഞ്ഞു.

അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിങ്, സാറാ അലി ഖാന്‍ എന്നിവരോടൊപ്പം ബോളിവുഡ് സിനിമകളിലും വെബ് സീരീസുകളിലും ഹേമന്ത് അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലും അഭിനയിച്ചു. 2008 ഓഗസ്റ്റ് 27 നാണ് നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഹേമന്തും സഹോദരന്‍ സച്ചിനും ഉള്‍പ്പെടെ അഞ്ചുപേര്‍ ശിക്ഷിക്കപ്പെട്ടത്. 2005 ജൂണ്‍ 15നായിരുന്നു കൊലപാതകം. ഭൂമി തര്‍ക്കത്തെച്ചൊല്ലി രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുന്നതിനിടെയാണ് നാനോ യശ്വന്ത് കാംബ്ലെ കൊല്ലപ്പെട്ടത്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ആറ് വര്‍ഷത്തെ തടവിന് ശേഷം 2014 ജൂലൈ 25ന് ഗുജറാത്ത് ഹൈക്കോടതി ഹേമന്തിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. പരോളിലിറങ്ങിയ ഹേമന്ത് ഒളിവില്‍പോയി. പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ സിനിമയില്‍ സജീവമായി. 2015 വരെ ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞു. പിന്നീട് ട്വിങ്കിള്‍ മുകുന്ദ് ദവേ എന്ന പേര് മാറ്റി അഹമ്മദാബാദിലേക്ക് താമസം മാറി. ഇതിനിടെ നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. 2017ല്‍ മുംബൈയില്‍ എത്തി ബോളിവുഡില്‍ സഹനടനായി ചെറിയ വേഷങ്ങള്‍ ചെയ്തു.

കൂടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഹോളിവുഡ് സിനിമകളിലും ഗുജറാത്തി സിനിമകളിലും വെബ് സീരീസുകളിലും സീരിയലുകളിലും നാടകങ്ങളിലും ഇയാള്‍ അഭിനയിച്ചു. സിനിമാ മേഖലയില്‍ 'സ്പന്ദന്‍ മോദി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. താന്‍ സുരക്ഷിതനാണെന്ന വിശ്വാസത്തില്‍ 2025ല്‍ ഹേമന്ത് അഹമ്മദാബാദില്‍ താമസത്തിനായി മടങ്ങിയെത്തി. ഹേമന്തിനെ തിരിച്ചറിഞ്ഞ ഒരാള്‍ പൊലീസില്‍ വിവരമറിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (11 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (54 minutes ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (1 hour ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (2 hours ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (2 hours ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (2 hours ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (3 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (4 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (4 hours ago)

Malayali Vartha Recommends