മരുമകള്‍ ട്വിഷ ശര്‍മയുടെ ആത്മഹത്യയില്‍ മുന്‍ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ

ഭോപ്പാലില്‍ മോഡലും നടിയുമായ ട്വിഷാ ശര്‍മ്മയുടെ മരണത്തില്‍ ഭര്‍തൃമാതാവും മുന്‍ ജില്ലാ ജഡ്ജി യുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ ഗിരിബാലയുടെ മുന്‍കൂര്‍ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് ഗിരിബാല സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റന്‍ഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ എത്തിയ സിബിഐ സംഘം മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മേയ് 12 നാണ് ഭോപ്പാലിലെ ഭര്‍തൃവീട്ടില്‍ ട്വിഷ ശര്‍മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2024ല്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സമര്‍ത്ഥ് സിംഗും ത്വിഷാ ശര്‍മ്മയും 2025 ഡിസംബറിലാണ് വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളില്‍ മേയ് 12നാണ് നോയിഡ സ്വദേശിയായ ട്വിഷ ശര്‍മ (33)യെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ക്രൂരമായ ശാരീരികമാനസിക പീഡനങ്ങള്‍ക്കും സ്ത്രീധന പീഡനങ്ങള്‍ക്കും ഇരയായിരുന്നതായി അമ്മ രേഖാ ശര്‍മ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആരോപിച്ചിരുന്നു. താന്‍ ഈ ദാമ്പത്യത്തില്‍ കുടുങ്ങിപ്പോയതായി ത്വിഷ അമ്മയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് ത്വിഷയുടെ ഭര്‍ത്താവ് സമര്‍ത്ഥ് സിംങിനും ഗിരിബാല സിങിനുമെതിരെ കേലെടുത്തിരുന്നു.
ട്വിഷയെ ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നും മര്‍ദ്ദിച്ചരുന്നതായും കുടുംബം ആരോപിച്ചു. ട്വിഷ ശര്‍മയുടെ ശരീരത്തില്‍ പലയിടത്തും മുറിവകളുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു. യുവതിയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും, ഒരാഴ്ച മുമ്പ് ട്വിഷ ഗര്‍ഭഛിദ്രം നടന്നതിന്റെ തെളിവും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പൊലീസിന് ലഭിച്ചിരുന്നു. ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15 ന് ഭോപ്പാലിലെ സെഷന്‍സ് കോടതി ഗിരിബാല സിങ്ങിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സമര്‍ഥ് സിങ് നിലവില്‍ സിബിഐ കസ്റ്റഡിയിലാണ്. ഈ ആഴ്ച ആദ്യമാണ് മധ്യപ്രദേശ് പൊലീസില്‍നിന്ന് സിബിഐ കേസ് ഏറ്റെടുത്തത്. സംസ്ഥാന പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സിബിഐ വീണ്ടും റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha


























