Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

അഖിലേന്ത്യാ മെഡി. പ്രവേശന പരീക്ഷ: ഇസ്‌ലാം മതാചാര വേഷമാകാമെന്ന് ഹൈക്കോടതി

27 APRIL 2016 12:41 AM IST
മലയാളി വാര്‍ത്ത.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്‌ക്കെത്തുന്നവര്‍ ഇസ്‌ലാം മതാചാര പ്രകാരം ശിരോവസ്ത്രവും നീളന്‍കയ്യുള്ള വസ്ത്രങ്ങളും ധരിക്കുന്നതിനു തടസ്സമില്ലെന്നു ഹൈക്കോടതി. മതപരമായ കാരണങ്ങളാല്‍ ഇത്തരം വസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്നവരെ തടയരുത്. എന്നാല്‍ ഇങ്ങനെ വരുന്നവര്‍ പരിശോധനയ്ക്കു വിധേയരാകാന്‍ നിശ്ചിത സമയത്തിന് അര മണിക്കൂര്‍ മുന്‍പ് എത്തണമെന്നു കോടതി നിര്‍ദേശിച്ചു.
അരക്കയ്യുള്ള ഷര്‍ട്ട്/ടീ ഷര്‍ട്ട്/സല്‍വാര്‍ ധരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തു തൃശൂര്‍ സ്വദേശി അംന ബഷീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. ഇസ്‌ലാം മതാചാര പ്രകാരം മുഖം ഒഴികെ ശരീരം മറയുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സമാന സാഹചര്യത്തിലുള്ളവര്‍ക്കു വിധിയുടെ ആനുകൂല്യം ലഭ്യമാണ്. എന്നാല്‍, മറ്റുള്ളവര്‍ക്കു സിബിഎസ്ഇ ഏര്‍പ്പെടുത്തിയ ഡ്രസ് കോഡ് ബാധകമാകും. അരകയ്യുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും വലിയ ബട്ടന്‍, ബാഡ്ജ് തുടങ്ങിയവയൊന്നും ഘടിപ്പിക്കരുതെന്നും മറ്റുമാണു നിബന്ധനകള്‍.
''തല മറയ്ക്കുന്നതും നീളന്‍ കയ്യുള്ള വസ്ത്രം ധരിക്കുന്നതും ഇസ്‌ലാം മതവിശ്വാസത്തിന്റെ ഭാഗമാണ്. മതപരമായ കാര്യങ്ങളില്‍ ഭരണഘടനാധിഷ്ഠിതമായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോടതിക്കു ബാധ്യതയുണ്ട്. മത നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നത് ഭരണഘടനയുടെ 25 (ഒന്ന്) അനുഛേദം അനുസരിച്ചുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. രാജ്യസുരക്ഷ, പൊതുജീവിതക്രമം, ധാര്‍മികത എന്നിങ്ങനെയുള്ള കാരണങ്ങളാലല്ലാതെ അതു നിഷേധിക്കാനാവില്ല. ഇവിടെ അത്തരം കാരണങ്ങളില്ല.'' എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതു പ്രവേശന പരീക്ഷയില്‍ ക്രമക്കേട് ഒഴിവാക്കാനാണെന്നു സിബിഎസ്ഇ വിശദീകരിച്ചു. സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ടു പരീക്ഷ നടത്താനുള്ള സിബിഎസ്ഇ ശ്രമം അവഗണിക്കാനാവില്ലെന്നു പറഞ്ഞ കോടതി, പരീക്ഷാ പരിശോധകനു ദേഹപരിശോധന നടത്താമെന്നു വ്യക്തമാക്കി. ആവശ്യമെങ്കില്‍ ശിരോവസ്ത്രം നീക്കിയും പരിശോധിക്കാം. പരിശോധനയ്ക്കു വനിതകളെ നിയോഗിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 minute ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (27 minutes ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (31 minutes ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (42 minutes ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (51 minutes ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (1 hour ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (2 hours ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (2 hours ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (10 hours ago)

Malayali Vartha Recommends