പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന താരങ്ങള്‍ക്കെതിരെ നിയമനടപടിക്ക് പാര്‍ലമെന്ററി സമിതി ശുപാര്‍ശ

ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള പരസ്യങ്ങളിലൂടെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പൊതു ജനങ്ങളെ പ്രലോഭിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് പിഴ ശിക്ഷയോ തടവ് ശിക്ഷയോ ഏര്‍പ്പെടുത്താനുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. ടി.ഡി.പി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി അദ്ധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയുമാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.
2015-ലെ ഉപഭോക്തൃ സംരക്ഷണ ബില്ലിന്മേലുള്ള റിപ്പോര്‍ട്ടില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ എ.എസ്.സി.ഐയ്ക്ക് (അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്റേര്‍ഡ്‌സ് കൗണ്‍സില്‍ ഒഫ് ഇന്ത്യ) അധികാരം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ തെറ്റദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യ തവണത്തെ തെറ്റിന് 10 ലക്ഷം രൂപ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ആവര്‍ത്തനത്തിന് 50 ലക്ഷം രൂപ വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും.
അമ്രപാലി എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ അംബാസഡര്‍ സ്ഥാനത്ത് നിന്ന്, നോയ്ഡയിലെ ഫ്‌ലാറ്റ് ഉപഭോക്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി അടുത്തിടെ രാജി വച്ചിരുന്നു.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ മായം ചേര്‍ക്കുന്ന സംഭവങ്ങളില്‍ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. ഇ കൊമേഴ്‌സ് സംബന്ധിച്ച പരാതികളില്‍ നടപടിയെടുക്കാന്‍ ഉപഭോക്തൃകാര്യ വകുപ്പിന് കൂടുതല്‍ അധികാരങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ട് ആവശയപ്പെടുന്നു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























