കൗമാര ഹൃദയവുമായി 270 കിലോമീറ്റര് 75 മിനിറ്റ് കൊണ്ട് പറന്നകന്നു

മുംബൈയിലാണ് 'ട്രാഫിക്' എന്ന ചലച്ചിത്രത്തെ സ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഒരു വ്യത്യാസം മാത്രം, ഹൃദയം സഞ്ചരിച്ചത് വിമാനത്തിലാണെന്ന് മാത്രം. വാഹനാപകടത്തില്‍ മരിച്ച പതിനെഴുകാരന്റെ ഹൃദയം നാല്പത്തി മൂന്നുകാരനായ മധ്യവയസ്‌കനിലേക്ക് മാറ്റി വെയ്ക്കുന്നതിന് വേണ്ടിയാണ് സൂററ്റില്‍ നിന്നും മുംബൈയിലേക്ക് വിമാനസര്‍വീസ് നടത്തിയത്. ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡയലേറ്റട് കാര്‍ഡിയോമയോപതി രോഗ ബാധിതനാണ് മദ്ധ്യവയസ്‌കന്‍. അതോടൊപ്പം തന്നെ യുവാവിന്റെ വൃക്കയും കരളും ദാനം നല്കി മാതൃക ആയിരിക്കുകയാണ് സൂററ്റിലെ ഈ കുടുംബം. സിനിമകളില്‍ കാണുന്ന പോലെ എയര്‍വേയിലും റോഡിലും സൂക്ഷ്മമായ മുന്‍കരുതലോടെയാണ് എല്ലാവരുടെയും ഒത്തൊരുമയോടെ കൂടി ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























