മോഷ്ടാക്കള്‍ മൂത്തമകളെ മാതാപിതാക്കളുടെ മുന്നിലിട്ട് മാനഭംഗപ്പെടുത്തി

ഹരിയാനയില്‍ വീട്ടുകാരെ ബന്ദിയാക്കിയ മോഷ്ടാക്കള്‍ മൂത്തമകളെ അവരുടെ മുന്നിലിട്ട് മാനഭംഗപ്പെടുത്തി. മറ്റൊരു മകള്‍ക്കു നേരെ അതിക്രമവുമുണ്ടായി. ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായാണ് കടന്നുകളഞ്ഞത്. ഫരീദാബാദിലെ ദസദിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയുടെ വാടക വസതിയിലാണ് മോഷ്ടാക്കളുടെ അതിക്രമം നടന്നത്.
രണ്ടു സംഘങ്ങളായി പത്തോളം വരുന്ന മോഷ്ടാക്കളാണ് വീട്ടില്‍ കടന്നുകയറിയത്. ഈ സമയം അഞ്ചംഗ കുടുംബം നല്ല ഉറക്കത്തിലായിരുന്നു. മാതാപിതാക്കള്‍ താഴത്തെ നിലയിലും മക്കള്‍ മുകള്‍ നിലയിലുമായിരുന്നു കിടന്നിരുന്നത്.
സംഘത്തിലെ ഒരാളെ ആക്രമിച്ചയാളെ തിരഞ്ഞെന്ന വ്യാജേന വീട്ടിലെത്തിയ സംഘം മാതാപിതാക്കളെ മുറിയിലിട്ട് പൂട്ടിയ ശേഷം കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കടക്കുകയായിരുന്നു. 19കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും 16കാരിയായ ഇളയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. വീട് മുഴുവന്‍ പരിശോധിച്ച സംഘം 10,000 രൂപയും വെള്ളി ആഭരണങ്ങളും കവര്‍ന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് പോത്തുകളെയും സംഘം മോഷ്ടിച്ചു. കവര്‍ച്ചാസംഘം പോയ ശേഷം കുട്ടികള്‍ എത്തി വാതില്‍ തുറന്നാണ് മാതാപിതാക്കളെ രക്ഷപ്പെടുത്തിയത്.
വീട്ടുകാരുടെ പരാതിയില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ ബോധ്യപ്പെട്ടതായും ഭൂപനി എസ്.ഐ ഹേമന്ദ് കുമാര്‍ അറിയിച്ചു. മേവാത്തില്‍ നിന്നുള്ള കവര്‍ച്ചാസംഘമാണ് അതിക്രമത്തിന് പിന്നിലെന്ന ആരോപണം പോലീസ് നിഷേധിച്ചു. കന്നുകാലികളെ ഇവര്‍ മോഷ്ടിക്കുമെങ്കിലും സ്ത്രീകളെ ഉപദ്രവിക്കില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അന്വേഷണത്തിനായി പല സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























