വീണ്ടും സെല്‍ഫി മരണം

സെല്‍ഫി ഭ്രമം വീണ്ടും ജീവനെടുത്തു. ഇത്തവണ പഞ്ചാബിലെ പത്താന്‍കോട്ടിലാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. പതിനഞ്ചുവയസ്സുകാരനായ രമണ്‍ദീപ് സിംഗ് ആണ് തോക്ക് കൊണ്ടുള്ള സെല്‍ഫി എടുക്കുന്നതിനിടെ വെടിയേറ്റ് മരിച്ചത്. രമണ്‍ദീപിന്റെ പിതാവിന്റെ തോക്കാണ് സെല്‍ഫിയ്ക്കായി കുട്ടി ഉപയോഗിച്ചത്. തലയ്ക്കു വെടിയേറ്റ കുട്ടി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ജനുവരിയില്‍ ചെന്നൈയില്‍ ട്രെയിന്‍ പാളത്തില്‍ വെച്ച് സെല്‍ഫി എടുക്കുന്നതിനിടെ ഒരു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.പതിനെട്ടു വയസുള്ള പെണ്‍കുട്ടി സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് മുംബൈയില്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























