ബീഹാറില്‍ തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ തലയറുത്ത നിലയില്‍ കണ്ടെത്തി

ബീഹാറിലെ ജെഹാനബാധില്‍ നിന്നും തട്ടിക്കൊണ്ടുപോയ പതിനഞ്ചു വയസ്സുകാരനായ ബാലനെ തലയറുത്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ക്രിക്കറ്റ് കളിക്കാന്‍ പോയ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നളന്ദ ഗ്രാമത്തിലെ ഒരു മില്‍ ഓണറിന്റെ മകനാണ് മരിച്ച ബാലന്‍. പണം ആവശ്യപ്പെട്ടു കൊണ്ടാണ് അവര്‍ കുട്ടിയെ കൊല ചെയ്തത് എന്ന പോലീസിന്റെ വാദം കുട്ടിയുടെ വീട്ടുകാര്‍ നിരസിക്കുന്നു. സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാള്‍ ഒളിവിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം തന്നെ കൊല്ലുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























