Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അഭ്യര്‍ത്ഥനകളും കണക്കിലെടുത്താണ് തീയതിയില്‍ മാറ്റം വരുത്തിയതെന്ന് ബോര്‍ഡ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 27ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നായിരുന്നു ഏജന്‍സി അറിയിച്ചിരുന്നത്.

വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം ഓഗസ്റ്റ് 24ലേക്ക് മാറ്റിയിരുന്നുവെങ്കിലും, അടിയന്തര സാഹചര്യങ്ങള്‍ കാരണം ഇത് വീണ്ടും ഓഗസ്റ്റ് 25ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. 30ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തുടനീളം 340 നഗരങ്ങളിലെ 1,300ലധികം കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട് എടുത്ത് പരീക്ഷാ ഹാളില്‍ ഹാജരാക്കണം. പരീക്ഷാ കേന്ദ്രം, സമയം, മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (35 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (44 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (56 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends