ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും. അവതാരം കഥയാണ് ആദ്യ ദിനത്തിൽ അവതരിപ്പിക്കുക.
360 ഭക്തർ അവതാരം കഥ വഴിപാടു ശീട്ടാക്കിയിട്ടുണ്ട്. 3000 രൂപയാണ് വഴിപാടു തുക. നാളെ സ്വയംവരം കഥയാണ്. 550ൽ അധികം ഭക്തർ സ്വയംവരം ബുക്ക് ചെയ്തിട്ടുണ്ട്.
4ന് അഷ്ടമിരോഹിണി ദിവസം ദേവസ്വം വകയായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവതാരം കഥ അവതരിപ്പിക്കും. 5ന് ബാണയുദ്ധം, 6ന് കാളിയമർദ്ദനം, 7ന് രാസക്രീഡയും അരങ്ങേറും.
കൃഷ്ണനാട്ടം കലാകാരന്മാർക്ക് ജൂൺ മാസം അവധിക്കാലവും ജൂലായ്,ആഗസ്റ്റ് മാസങ്ങൾ കച്ചകെട്ട് അഭ്യാസവും ചൊല്ലിയാട്ടവുമായി പരിശീലന കാലമാണ്. ഇന്ന് വീണ്ടും കൃഷ്ണനാട്ടം അരങ്ങിലെത്തുന്നത് 3മാസത്തെ ഇടവേളയ്ക്കു ശേഷമാണ്.
https://www.facebook.com/Malayalivartha

























