ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം 2026 ഫെബ്രുവരിയിൽ ആരംഭിച്ച സൈനിക സംഘർഷങ്ങളിലൂടെയും യുദ്ധത്തിലൂടെയും അത്യന്തം ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണവും, തുടർന്ന് ജോർദാനിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ പ്രത്യാക്രമണങ്ങളും മേഖലയിൽ യുദ്ധഭീതി നിലനിർത്തുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ 7പുതിയ വ്യവസ്ഥകൾ വെച്ചിട്ടുള്ളതാണ് ഇപ്പോഴത്തെ സംഭവ വികാസം
എന്നാൽ ഇറാനെതിരായ നിലപാട് കൂടുതൽ കടുപ്പിച്ചിരിക്കയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ ഭരണകൂടത്തെ പൂർണമായി തകർക്കണമോ എന്നതിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ എണ്ണക്കയറ്റുമതി തടയുന്നതിനായി അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പൂർണ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മേരിലാൻഡിലെ പ്രസിഡന്റിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് ട്രംപ് മടങ്ങിയതും ചർച്ചയാകുന്നു . മുൻപ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപാണ് ട്രംപിന്റെ മടക്കം. എന്നാൽ ക്യാമ്പ് ഡേവിഡിൽനിന്ന് നേരത്തെ ട്രംപ് മടങ്ങുന്നതിന്റെ കാരണം അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
ഇതിനിടെ, മേഖലയിൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സൈനിക സംഘർഷം തീവ്രമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ഈ മേഖലയിലൂടെയോ മേഖലയിലേക്കോ ഉള്ള യാത്രകളെക്കുറിച്ച് അമേരിക്കക്കാർ പുനർചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ജാഗ്രതാ നിർദേശം ശക്തമാക്കിയത്.
അതിനിടെ, ഫെബ്രുവരി 28ന് ഇറാനിൽ അമേരിക്ക നടത്തിയ രണ്ട് വ്യോമാക്രമണങ്ങൾ യുദ്ധക്കുറ്റമായി കണക്കാക്കാൻ മതിയായ തെളിവുകളുണ്ടെന്ന യുഎൻ അന്വേഷണ ദൗത്യത്തിന്റെ കണ്ടെത്തൽ വൈറ്റ് ഹൗസ് തള്ളി. മിനാബിലെ പ്രാഥമിക വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 168 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഇറാൻ യുഎന്നിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന ആ രണ്ട് പ്രധാന ആക്രമണങ്ങൾ ഇവയാണ്
മിനാബിലെ പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണം: ദക്ഷിണ ഇറാാനിലെ മിനാബ് (Minab) നഗരത്തിലുള്ള 'ഷജറേ തയിബെ' പ്രൈമറി സ്കൂളിന് നേരെ അമേരിക്ക ടോമഹോക്ക് മിസൈലുകൾ (Tomahawk Missiles) ഉപയോഗിച്ച് ആക്രമണം നടത്തി. ഇറാൻ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് ഈ ആക്രമണത്തിൽ 120-ഓളം സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 150-ലധികം ആളുകൾ കൊല്ലപ്പെട്ടു. സ്കൂളിന് സമീപമുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നാവിക താവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെങ്കിലും, സിവിലിയൻ കേന്ദ്രമാണെന്ന് വ്യക്തമായി തിരിച്ചറിയാമായിരുന്ന സ്കൂളിന് നേരെ സുരക്ഷ ഉറപ്പാക്കാതെ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ വിലയിരുത്തുന്നു.
രണ്ടാമത് ലാമെർദിലെ സ്‌പോർട്സ് കോംപ്ലക്സിന് നേരെ നടന്ന ആക്രമണം: ഫാർസ് പ്രവിശ്യയിലെ ലാമെർഡ് (Lamerd) നഗരത്തിലുള്ള ഒരു കായിക കേന്ദ്രത്തിന് നേരെയായിരുന്നു രണ്ടാമത്തെ ആക്രമണം. അന്തരീക്ഷത്തിൽ വെച്ച് പൊട്ടിത്തെറിച്ച് വൻതോതിൽ ടങ്സ്റ്റൺ ചില്ലുകൾ (tungsten fragments) ചിതറിക്കുന്ന അത്യാധുനിക മിസൈലുകളാണ് ഈ ജനവാസ മേഖലയിൽ യുഎസ് ഉപയോഗിച്ചത്. ഈ വിവേചനരഹിതമായ ആക്രമണത്തിൽ 22 സിവിലിയന്മാർ കൊല്ലപ്പെടുകയും സമീപത്തെ വീടുകൾക്കും മറ്റൊരു സ്കൂളിനും കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.
യുഎസ് സെൻട്രൽ കമാൻഡ് ലാമെർദിൽ ആക്രമണം നടത്തിയെന്ന കാര്യം നിഷേധിച്ചിട്ടുണ്ട്. കൂടാതെ, ഈ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് ഇത് പൂർണ്ണമായി തള്ളിക്കളഞ്ഞു. ഈ യുദ്ധത്തിൽ ഇറാൻ ഭരണകൂടം മാത്രമാണ് യുദ്ധക്കുറ്റങ്ങൾ ചെയ്തതെന്നാണ് അമേരിക്കൻ നിലപാട്
ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കണമെന്ന നിലപാട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു. ഇറാൻ ഭരണകൂടത്തെ തകർക്കുന്നതിനൊപ്പം ഹിസ്ബുള്ളയെയും ഹമാസിനെയും പൂർണമായി നശിപ്പിക്കണമെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന. സെപ്റ്റംബർ 17ന് നടന്ന ലിക്കുഡ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു പരാമർശം.
ഒക്ടോബർ 27നാണ് ഇസ്രയേലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇറാനെതിരായ സൈനിക നടപടികളും സുരക്ഷാ വിഷയങ്ങളും പ്രധാന ചർച്ചയാകുകയാണ്. ഇറാൻ ഭരണകൂടത്തിന്റെ തകർച്ചയാണ് ലക്ഷ്യമെന്ന് നെതന്യാഹു നേരത്തെയും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി 7 നിബന്ധനകൾ മുന്നോട്ടുവച്ച് ഇറാൻ. ഖത്തർ വഴി യുഎസിന് ഇത് കൈമാറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങളുടെ ആവശ്യങ്ങൾ നിരസിച്ചാൽ ‘നിർണായക യുദ്ധത്തിന്’ തയാറാണെന്നും ഇറാൻ വ്യക്തമാക്കി.
നിബന്ധനകൾ കൈമാറിയെന്നും ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഏഴ് നിബന്ധനകൾ റെസായി പരസ്യമായി വ്യക്തമാക്കിയില്ല. പോരാട്ടം നിർത്തുക, മരവിപ്പിച്ച ഇറാൻ ഫണ്ടുകൾ വിട്ടുനൽകുക, യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇതിനിടെ, ഒന്നിലധികം പോർമുനകളുള്ള കപ്പൽവേധ മിസൈൽ പരീക്ഷിച്ചതായി റെസായി അവകാശപ്പെട്ടു. യുഎസ് വീണ്ടും ആക്രമണത്തിനു മുതിർന്നാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിൽ ആക്രമണം നടത്തുമെന്നും റെസായി മുന്നറിയിപ്പു നൽകി.
ധാരണാപത്രത്തില്‍ നിന്ന് യു.എസ് പിന്മാറിയതോടെയാണ് തന്ത്രം മാറ്റേണ്ടതിന്റെ ആവശ്യകത ഇറാന് ബോധ്യമായത്. യുദ്ധത്തിന് തുടക്കമിട്ടത് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആണ്. ഇറാനെക്കുറിച്ച് ട്രംപിനുള്ള വിലയിരുത്തലുകളും കണക്കുകൂട്ടലുകളും തെറ്റാണ്. അമേരിക്കന്‍ സൈന്യത്തിന്റെ ദൗര്‍ബല്യങ്ങള്‍ എന്തെന്ന് ഇറാന് അറിയാം. യു.എസ് വിമാനവാഹിനിക്കപ്പലിന് സമീപം അടുത്തിടെ കപ്പല്‍ വിരുദ്ധ മിസൈല്‍ പരീക്ഷിച്ചു.'' എന്നും റെസായി പറയുന്നു
ഇറാനെതിരെ ആക്രമണമുണ്ടായാല്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ക്ക് നേരേയും കനത്ത തിരിച്ചടിയുണ്ടാവുമെന്ന് റെസായി മുന്നറിയിപ്പ് നല്‍കി. സഊദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനു മേല്‍ പുതിയൊരു യു.എസ് ആക്രമണ സാധ്യത തള്ളിക്കളയാത്ത റെസായി, രാജ്യത്തിന്റെ സൈനിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ആ സാധ്യത 'വളരെ പ്രകടമാണെന്ന്' വിശേഷിപ്പിച്ചു. അതേസമയം ടെഹ്റാന്‍ അതിനായി സജ്ജമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.
എന്നാല്‍ സംഘര്‍ഷം 'കഴിയുന്നത്ര വേഗത്തില്‍' അവസാനിപ്പിക്കുന്നതിനായി തെഹ്റാന്‍ നയതന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും റസായി വ്യക്തമാക്കി.
ഇറാനിയന്‍ ഭരണകൂടത്തിനെതിരെ വീണ്ടും വന്‍ സൈനിക നടപടി സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ ഒരു 'വലിയ തീരുമാനത്തിന്റെ' മുന്നിലാണെന്ന് ട്രംപ് ഈ ആഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ' എന്തും സംഭവിക്കാം,' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
, “ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ട്, എന്നാൽ ഇതുവരെ അതിന് തയ്യാറായിട്ടില്ല” എന്ന നിലപാട് വ്യക്തമാക്കുമായാണ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പ്രതീക്ഷകൾ നിറവേറ്റുന്ന തരത്തിലുള്ള കരാർ മാത്രമേ അമേരിക്ക അംഗീകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. “നല്ലൊരു കരാർ ഉണ്ടാക്കും, അല്ലെങ്കിൽ കരാറൊന്നും ഉണ്ടാകില്ല” എന്ന ട്രംപിന്റെ പരാമർശം, വരും ദിവസങ്ങളിലെ അമേരിക്കൻ–ഇറാൻ ചർച്ചകൾ എത്രത്തോളം കടുപ്പമേറിയതായിരിക്കാമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര വാതിൽ പൂർണമായി അടച്ചിട്ടില്ലെന്ന സന്ദേശമാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്. എന്നാൽ, ഒരു കരാറിലെത്താൻ ഇറാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദത്തിനൊപ്പം തന്നെ, ഇറാൻ അംഗീകരിക്കേണ്ട വിഷയങ്ങളിൽ അമേരിക്ക കടുത്ത നിലപാട് തുടരുകയാണെന്നും വ്യക്തമാകുന്നു. അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക നിലപാടുകളും അമേരിക്കൻ ഭരണകൂടത്തിന്റെ അവകാശവാദങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ടാകാമെന്നതിനാൽ, അന്തിമ ധാരണയിലെത്തുന്നതുവരെ ഈ പ്രസ്താവനകളെ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.
അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനവും ഈ നയതന്ത്ര നീക്കങ്ങൾക്ക് നിർണായക വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലെ നേതാക്കളുമായും വിദേശകാര്യ മന്ത്രിമാരുമായും ട്രംപ് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനുമായുള്ള സംഘർഷത്തിന്റെ അടുത്ത ഘട്ടം, യുദ്ധാനന്തര സാഹചര്യം, ഗൾഫ് മേഖലയിലെ സുരക്ഷ എന്നിവ ചർച്ചകളിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന.
ഗൾഫ് രാജ്യങ്ങളുടെ പങ്കാളിത്തം ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള നിരവധി കേന്ദ്രങ്ങൾ ഈ രാജ്യങ്ങളിലുണ്ട്. സംഘർഷകാലത്ത് ഗൾഫ് മേഖലയിലെ ചില പ്രദേശങ്ങൾ ഇറാനിയൻ ആക്രമണങ്ങൾക്ക് വിധേയമായതായി റിപ്പോർട്ടുകൾ വന്നതോടെ, പ്രാദേശിക രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകളും വർധിച്ചിട്ടുണ്ട്. അതോടൊപ്പം എണ്ണ, പ്രകൃതിവാതക കയറ്റുമതിയിലുണ്ടാകുന്ന തടസ്സങ്ങൾ ആഗോള ഊർജവിപണിയെയും ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെയും ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
അമേരിക്ക ഇപ്പോൾ സംഘർഷത്തിന്റെ അടുത്ത ഘട്ടത്തിലേക്കും “യുദ്ധത്തിന്റെ അവസാനത്തിലേക്കും” നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇറാനിൽ നിന്ന് നേരിട്ട് കരാറിനുള്ള താൽപര്യം തനിക്ക് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയും ഇറാനും തമ്മിലുള്ള യഥാർത്ഥ നയതന്ത്ര ചർച്ചകൾ എത്രത്തോളം മുന്നേറിയിട്ടുണ്ട്, ഏതെല്ലാം വിഷയങ്ങളിൽ ധാരണയുണ്ടായി, ഏത് വിഷയങ്ങളിലാണ് ഇപ്പോഴും തർക്കം തുടരുന്നത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഔദ്യോഗിക ചർച്ചകൾക്ക് ശേഷമേ ലഭിക്കുകയുള്ളൂ.
അതേസമയം, ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികളുടെ രാഷ്ട്രീയവും ഭരണഘടനാപരവുമായ പരിധിയെക്കുറിച്ചുള്ള ചർച്ചയും അമേരിക്കയ്ക്കുള്ളിൽ ശക്തമാകുകയാണ്. ഇറാനെതിരായ ശത്രുതാപരമായ നടപടികളിൽ അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കുന്ന പ്രസിഡന്റിന്റെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട പ്രമേയം അമേരിക്ക പ്രതിനിധി സഭ 220–204 എന്ന വോട്ടിന് അംഗീകരിച്ചു. ഡെമോക്രാറ്റിക് പ്രതിനിധി സേത്ത് മൗൾട്ടൺ അവതരിപ്പിച്ച പ്രമേയത്തിന് ഏഴ് റിപ്പബ്ലിക്കൻ അംഗങ്ങളും പിന്തുണ നൽകി.
ഈ നീക്കം അമേരിക്കൻ രാഷ്ട്രീയത്തിനുള്ളിലെ തന്നെ ഭിന്നതകളെ പുറത്തുകൊണ്ടുവരുന്നതാണ്. ഇറാനെതിരായ സൈനിക നടപടികൾ എത്രത്തോളം മുന്നോട്ടുകൊണ്ടുപോകണം, പ്രസിഡന്റിന്റെ യുദ്ധാധികാരത്തിന് കോൺഗ്രസ് എന്ത് പരിധി നിശ്ചയിക്കണം തുടങ്ങിയ ചോദ്യങ്ങളാണ് ഇതിലൂടെ വീണ്ടും ഉയർന്നിരിക്കുന്നത്. അതിനാൽ, ഇറാനുമായുള്ള സംഘർഷം ഒരു വിദേശനയ പ്രശ്നം മാത്രമല്ല, അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഇതിനിടെ, റഷ്യയെയും ഇറാനെയും ലക്ഷ്യമിട്ട് കൂടുതൽ ഉപരോധനടപടികൾക്ക് വഴിയൊരുക്കുന്ന 2026-ലെ ലിൻഡ്സെ ഒ. ഗ്രഹാം റഷ്യയും ഇറാനും ഉപരോധിക്കുന്ന നിയമവും അമേരിക്ക സഭ പാസാക്കിയതായി റിപ്പോർട്ടുണ്ട്. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി 100 ശതമാനം വരെ താരിഫ് ചുമത്താനുള്ള അധികാരം പ്രസിഡന്റിന് നൽകുന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതോടെ ഇറാനുമായി ബന്ധപ്പെട്ട അമേരിക്കൻ സമ്മർദ്ദം സൈനിക രംഗത്ത് മാത്രമല്ല, സാമ്പത്തിക മേഖലയിലും ശക്തിപ്പെടുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.
ഫെബ്രുവരി 28 നാണ് ഇറാനെ യുഎസും ഇസ്രയേലും ആക്രമിച്ചത്. വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha

























