Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...


മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി..അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ എത്തി..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...

മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി..അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ എത്തി..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

21 SEPTEMBER 2026 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...

കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോ‌ർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല; ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതായി മന്ത്രി ബിന്ദു കൃഷ്ണ

കണ്ണീർക്കാഴ്ചയായി...തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും...ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്

കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം.ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പ്രധാന റോഡുകളിൽവെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതുകൊണ്ട് ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം.

മലപ്പുറം നിലമ്പൂർ അമരമ്പലത്തെ ടി കെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇന്നലെ രാത്രിതന്നെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഒരു സ്‌ത്രീയെ കൂടി ഇനി കണ്ടെത്താനുണ്ടെന്നാണ് വിവരം. . കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കോട്ടക്കല്‍ മങ്ങാടന്‍ ഹമീദിന്റെ മകന്‍ അനസ് (31), തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി (63)

 

എന്നിവരുടെ മൃതദേഹങ്ങളാണ് അപകടദിവസം രാത്രി തന്നെ കണ്ടെത്തിയിരുന്നത്. അപകടത്തില്‍പ്പെട്ട ടി.കെ. നഗര്‍ വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയെ ഇനി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കൂടുതല്‍ പേര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അധികൃതര്‍ പരിശോധിച്ചു വരുന്നു.ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവസമയത്ത് പുഴയിലോ പരിസരപ്രദേശങ്ങളിലോ മഴയുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തിയതാണ് നിരവധി വിനോദസഞ്ചാരികള്‍ പുഴയിലുണ്ടായിരുന്ന സമയത്ത് അപകട കാരണമായത്.

 

മുകള്‍ഭാഗത്ത് പെയ്ത ശക്തമായ മഴവെള്ളം നിമിഷങ്ങള്‍ക്കകം പുഴയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും അടിയന്തരമായി ഇടപെട്ടതിനാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായി.വെള്ളം ഇരച്ചെത്തിയതോടെ ചിലര്‍ ഓടി രക്ഷപ്പെട്ടെങ്കിലും, മറ്റു ചിലര്‍ മരക്കൊമ്പിലും പാറപ്പുറത്തും അഭയം പ്രാപിക്കുകയായിരുന്നു. നാട്ടുകാര്‍ കയറെറിഞ്ഞു കൊടുത്താണ് ഇവരെ കരയ്ക്കെത്തിച്ചത്. ചേക്കാട് സ്വദേശികളായ ആറംഗസംഘത്തിലെ നാലുപേരെ നാട്ടുകാരുടെ ഇടപെടലിലൂടെ രക്ഷപ്പെടുത്താനായി.ആറുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു .

 

വിവരമറിഞ്ഞ് നിലമ്പൂര്‍ ഡിവൈ.എസ്.പി. റഫീഖ്, കാളികാവ്, പൂക്കോട്ടുംപാടം പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ വി. മനോജ് കുമാര്‍, അബ്ദുള്‍ കരീം, ചക്കിക്കുഴി വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ദിവാകരനുണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്, വനപാലക സംഘങ്ങളും നിലമ്പൂര്‍ അഗ്‌നിരക്ഷാസേനയും ട്രോമാകെയര്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നേരം ഇരുട്ടിയത് തിരച്ചിലിന് തടസ്സമായെങ്കിലും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ കനത്ത മഴയും വിതച്ച് മണ്ണിടിച്ചില്‍ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അപകടസാധ്യത മുന്നില്‍ കണ്ട് മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ പൂര്‍ണ്ണമായും നിരോധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്  (5 minutes ago)

അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു.  (42 minutes ago)

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC  (47 minutes ago)

സങ്കടക്കാഴ്ചയായി... കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു....  (51 minutes ago)

കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോ‌ർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല; ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതായ  (1 hour ago)

പത്തിരട്ടി മലവെള്ളം കുതിച്ചെത്തി,  (1 hour ago)

സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

കണ്ണീർക്കാഴ്ചയായി...തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു  (1 hour ago)

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും...ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്  (1 hour ago)

കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

മോട്ടോർ വാഹന വകുപ്പിലെ 60 സേവനങ്ങൾ ഇന്നു മുതൽ ആധാർ അധിഷ്ഠിതമാകും  (2 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ സെൻസർ ഇളവ്: പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തയച്ച് ചലച്ചിത്ര അക്കാദമി  (2 hours ago)

സിംബാബ്‌വെക്കെതിരെ ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് ജയം.. .  (2 hours ago)

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (3 hours ago)

Malayali Vartha Recommends