ഓഹരി വിപണിയിൽ കുതിപ്പ്.... ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി

ഓഹരി വിപണിയിൽ മുന്നേറ്റം. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തിൽ തന്നെ ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റാണ് മുന്നേറിയത്. 74,500ന് മുകളിലാണ് സെൻസെക്‌സ്. നിഫ്റ്റി 23,400 എന്ന സൈക്കോളജിക്കൽ ലെവലിന് മുകളിലാണ്. ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്.
നിലവിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 101 നൂറ് ഡോളറിന് മുകളിലാണ്. ഇന്ന് രണ്ടുശതമാനത്തോളമാണ് എണ്ണവിലയിലുണ്ടായ ഇടിവ്.
അതേസമയം ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ഇതും ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് സെമികണ്ടക്ടർ സ്‌റ്റോക്കുകൾക്ക് ഉണ്ടായ മുന്നേറ്റമാണ് ഏഷ്യൻ വിപണിക്ക് കരുത്തേകിയത്. സൺഫാർമ, എച്ച്ഡിഎഫ്‌സി ലൈഫ്, ഐടിസി, ഇന്റർഗ്ലോബ് ഏവിയേഷൻ, എച്ച്‌സിഎൽ ടെക് ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്.
അതേസമയം ഭാരതി എയർടെൽ, അദാനി പോർട്‌സ്, വിപ്രോ, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക് ഓഹരികൾ നഷ്ടം നേരിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























