ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

പത്തൊന്‍പതുകാരനായ ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പ്രതി സന്തോഷ് മിശ്ര(28)യെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളില്‍നിന്ന് കൃത്യം നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും, കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്നതായി സംശയിക്കുന്ന രക്തം പുരണ്ട ബനിയനും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തു.
ശുഭം മിശ്ര എന്നയാള്‍ വീട്ടില്‍ അഞ്ജാതന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 50 ഓളം സിസിടിവികളും മുന്നൂറോളം മൊബൈല്‍ നമ്പറുകളും പ്രദേശത്തുള്ളവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് പൊലീസ് അറിയിച്ചു. ഇരുവരും അയല്‍വാസികളാണെന്ന് പൊലീസ് അറിയിച്ചു. ഗൊരഖ്പുരിലെ വീട്ടില്‍ വരാന്തയില്‍ കിടന്നുറങ്ങവേയാണ് പുലര്‍ച്ചെ അഞ്ചോടെ ബിഎസ്‌സി വിദ്യാര്‍ഥിയായ ശുഭം അക്രമിക്കപ്പെടുന്നത്. ശുഭത്തിന്റെ തലയില്‍ ഇരുമ്പു കത്തി ഉപയോഗിച്ച് അടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
ശുഭത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുഭത്തിന്റെ പിതാവിന്റെ ചികിത്സാര്‍ഥം വീട്ടിലുള്ളവര്‍ ലക്‌നൗവില്‍ പോയ സമയത്താണ് സംഭവം. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ശുഭത്തെ അക്രമിച്ചതെന്ന് സന്തോഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha


























