സങ്കടക്കാഴ്ചയായി... കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു....

സങ്കടക്കാഴ്ചയായി... കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിയായ റിജോണ്‍ ജോസിന് ദാരുണാന്ത്യമുണ്ടായത്. ഒപ്പം സഞ്ചരിച്ച സഹതാരം ഗനി അഹമ്മദ് നിഗമിനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമായിരുന്നു റിജോണ്‍. ഫോഴ്‌സ കൊച്ചി, എഫ്‌സി കേരള ടീമുകൾക്കായും കളിച്ചു. ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച താരമാണ്.
https://www.facebook.com/Malayalivartha

























