ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ സെൻസർ ഇളവ്: പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തയച്ച് ചലച്ചിത്ര അക്കാദമി

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരുന്ന സാഹചര്യത്തിൽ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തു നൽകി.
ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമകൾക്ക് ഉൾപ്പെടെ പ്രദർശനാനുമതി ലഭിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.
ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ 9 ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി കിട്ടാതെ പോയത്. 'ഗ്‌ളോബ്' എന്ന മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























