‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി (71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇന്നലെ പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. ശിവാജി ഗണേശൻ-കമല ദമ്പതിമാരുടെ മൂത്തമകളാണ് ശാന്തി.
ശിവാജി ഗണേശൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘തങ്കപതക്കം’ നിർമിച്ചത് ശാന്തിയായിരുന്നു. തേൻമൊഴി, വെട്രിവിഴ, നീതിയിൻ നിഴൽ എന്നീ ചിത്രങ്ങളും അവർ നിർമിക്കുകയുണ്ടായി . ചെന്നൈ നഗരത്തിലെ അറിയപ്പെടുന്ന ശാന്തി തിയേറ്ററിന് ശിവാജി ഗണേശൻ മകളുടെ പേരാണ് നൽകിയത്. ശിവാജി ഗണേശന്റെ വത്‌സരവാക്കത്തെ കുടുംബവീട്ടിലായിരുന്നു ശാന്തിയും കുടുംബവും താമസിച്ചിരുന്നത്.
സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ശാന്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മറ്റുസഹോദരങ്ങൾ: രാംകുമാർ (സിനിമാനിർമാതാവ്), തേൻമൊഴി.
"
https://www.facebook.com/Malayalivartha


























