ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി ടിടിഇയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. സെക്കന്ദരാബാദ് എക്‌സ്പ്രസിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. കൃത്യമായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത രാധിക എന്ന യുവതിയോട് ടിടിഇ പിഴയടക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.നിയമപരമായി പെരുമാറിയ ടിടിഇയെ ഭയപ്പെടുത്തി പിന്മാറ്റാൻ യുവതി തന്നോട് അനാവശ്യമായി പെരുമാറിയെന്നും അപമര്യാദയായി സംസാരിച്ചെന്നും ആരോപിച്ച് രംഗത്തെത്തി.
രാധിക തിവാരി എന്ന യുവതിയാണ് ദാനാപുരിൽ നിന്ന് പ്രയാഗ്രാജിലേക്ക് ടിക്കറ്റില്ലാതെ സെക്കൻഡ് എസി കോച്ചിൽ യാത്ര ചെയ്തത്. തർക്കത്തിനിടെ ഇവർ സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ദാനാപുരിനും പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനും ഇടയിലാണ് സംഭവം നടന്നത്.ദാനാപുർ വിട്ടശേഷം നടന്ന പരിശോധനയിൽ ടിക്കറ്റില്ലെന്ന് കണ്ടതിനെ തുടർന്ന് ടിടിഇ ഇവരോട് കോച്ചിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അവിടെനിന്നിറങ്ങിയ യുവതി ഒരു കുട്ടിയോടൊപ്പം തേർഡ് എസി കോച്ചിലേക്ക് മാറുകയായിരുന്നു.
വീണ്ടും പരിശോധനയ്ക്കെത്തിയ ജീവനക്കാരുമായി ഇവർ രൂക്ഷമായ തർക്കത്തിലേർപ്പെടുകയും ജീവനക്കാരെ'കെണിയിൽ പെടുത്തുമെന്ന്' ചുറ്റുമുള്ളവരോട് പറയുകയും ചെയ്തു. ഇതിനുശേഷമാണ് അവർ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറി അതിക്രമത്തിന് ശ്രമിച്ചതായി കാണിക്കാൻ നാടകം കളിച്ചത്.എന്നാൽ, എതിർവശത്തിരുന്ന സഹയാത്രികൻ തന്റെ മൊബൈൽ ഫോണിൽ ഈ സംഭവങ്ങളെല്ലാം കൃത്യമായി ചിത്രീകരിക്കുന്നുണ്ടായിരുന്നു. ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിൽ എത്തിയപ്പോൾ റെയിൽവേ കൺട്രോൾ അറിയിച്ചതനുസരിച്ച് എത്തിയ ആർപിഎഫ് വനിതാ സംഘം ഇവരെ പുറത്തിറക്കി.
സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി ലഭിച്ചതോടെ യുവതിയുടെ കള്ളത്തരം പൂർണ്ണമായി പൊളിയുകയായിരുന്നു.ജീവനക്കാർ റെയിൽവേ നിയമപ്രകാരമാണ് പ്രവർത്തിച്ചതെന്നും ടിടിഇമാർ മോശമായി പെരുമാറിയിട്ടില്ലെന്നും പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽ ഡിവിഷൻ പിആർഒ വിശ്വനാഥ് സ്ഥിരീകരിച്ചു. വീഡിയോ തെളിവ് പുറത്തുവന്നതോടെ വഴിയില്ലാതെയായ യുവതി നിർദ്ദിഷ്ട പിഴ തുകയടച്ച് ടിക്കറ്റ് എടുത്തശേഷമാണ് യാത്ര തുടരാൻ അധികൃതർ അനുവദിച്ചത്.
https://www.facebook.com/Malayalivartha

























