ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി . എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചത് പോലെ ലോക കേരളസഭ തുടർന്നും സംഘടിപ്പിക്കുന്നത് നിലവിലുള്ള സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് .
ലോക കേരളസഭയുടെ ആറാമത് എഡിഷനായി പുതിയ സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ നിലവിലുള്ള ഓഫീസിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കും, നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള അത്യാവശ്യ പരിപാടികൾക്കും മാത്രമാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്.
ഇതിനുപുറമേ പ്രവാസി ക്ഷേമ പദ്ധതികൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇത്തരത്തിലുള്ള വിവിധ പ്രവാസി ക്ഷേമ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു കൂടിയാണ് തുക നീക്കിവെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























