Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..


പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...


ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്

01 OCTOBER 2026 04:20 PM IST
മലയാളി വാര്‍ത്ത

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രണ്ട് പതിറ്റാണ്ട് മുന്‍പ് നടന്ന വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന്റെ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്. പൊതുമരാമത്ത് സെക്രട്ടറിയായി അദ്ദേഹം കേരളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന 2006ലെ കേസിന്റെ ഫയലുകളാണ് സര്‍ക്കാര്‍ തേടിയത്. വോട്ടര്‍പട്ടികയുടെ സമഗ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് പ്രതിപക്ഷ ഇന്ത്യ മുന്നണി ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ നീക്കം.

മള്‍ട്ടി മില്യണ്‍ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റിന്റെ ഭാഗമായി എംസി റോഡ് വികസനം ഏറ്റെടുത്ത, ഇന്തോമലേഷ്യന്‍ കണ്‍സോര്‍ഷ്യമായ PATI-BEL-ന്റെ ചീഫ് പ്രൊജക്റ്റ് മാനേജരായിരുന്ന മലേഷ്യന്‍ പൗരന്‍ ലീ സീ ബീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്തിയത്. കരാര്‍ തുക പാസാക്കി കിട്ടുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളെത്തുടര്‍ന്ന് ലീ സീ ബീന്‍ ക്വാലാലംപൂരില്‍ വെച്ച് ജീവനൊടുക്കുകയായിരുന്നു.

ലീ സീ ബീന്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ 1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നു. പദ്ധതി നടത്തിപ്പിലെ വ്യവസ്ഥാപിത അഴിമതി ചൂണ്ടിക്കാണിച്ചുള്ള ആത്മഹത്യാ കുറിപ്പ് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അന്വേഷണം മന്ദഗതിയിലാവുകയും നിലയ്ക്കുകയും ചെയ്തു.

പ്രാഥമിക പരിശോധനയില്‍ കേസ് സംബന്ധിച്ച പല പ്രധാന രേഖകളും കണ്ടെത്താനായിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്ന് െ്രെകംബ്രാഞ്ചും കേസില്‍ താത്പര്യം കാണിച്ചിരുന്നെങ്കിലും അവരുടെ ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ നിലവില്‍ ലഭ്യമായിട്ടില്ല. അതേസമയം, കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത് എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കാന്‍ ഇടയുണ്ട്. സംഭവം നടക്കുന്ന സമയത്ത് സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (8 minutes ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (19 minutes ago)

RainAlert കേരളത്തിൽ പെരും  (26 minutes ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (33 minutes ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (37 minutes ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (38 minutes ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (40 minutes ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (41 minutes ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (43 minutes ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (47 minutes ago)

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് പിടിവീഴും  (49 minutes ago)

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (53 minutes ago)

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ  (57 minutes ago)

Christa Pike എല്ലാ വധശിക്ഷകളും നിർത്തലാക്കി..  (1 hour ago)

നിവിന്‍ പോളി ചിത്രം 'യേഴു കടല്‍ യേഴു മലൈ' നാളെ തീയേറ്ററുകളില്‍ എത്തും  (1 hour ago)

Malayali Vartha Recommends