രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിലെത്തും. ഇന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് നടത്തുന്ന മാർച്ചിലും നാളെ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധനകാര്യ മന്ത്രിയെന്ന നിലയിലും പങ്കെടുക്കും.
രണ്ടുദിവസത്തെ സന്ദർശനത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും. ഇന്നലെ എത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മുഖ്യമന്ത്രിയുള്ള ദിവസങ്ങളിൽ ഡൽഹിയിൽ തുടരുന്നതാണ്. ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സണ്ണി ജോസഫും പങ്കെടുക്കും.
സർക്കാരുമായുള്ള ഏകോപനമില്ലായ്‌മ സൂചിപ്പിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ ഖാർഗെയ്‌ക്ക് കത്തു നൽകിയതിനാൽ കൂടിക്കാഴ്ചയ്‌ക്ക് പ്രാധാന്യമേറെയാണ്.
അതേസമയം യു.ഡി.എഫിലെ മുന്നണി കൂടിയാലോചനകളില്ലാതെ പ്രധാനപ്പെട്ട രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നതിലെ അതൃപ്തി ഹൈക്കമാൻഡിനെയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു.
" f
https://www.facebook.com/Malayalivartha

























