അഗ്നിയായി ജ്വലിച്ച് അധികാരിവർഗ്ഗത്തിൻ്റെ പേടിസ്വപ്നവും, നാടിൻ്റേയും വീടിൻ്റേയും,അച്ഛൻ്റെയും അഭിമാനമായി വളർന്ന പേരുപോലെ ഭദ്രമായ കീർത്തിയുള്ളവൾ..അച്ഛന്റെ നീതിക്കുവേണ്ടി നടത്തിയ പോരാട്ടം..

ഒരു ജഡ്ജി വളർത്തിയ പുത്രനും, ഒരു തട്ടുകടക്കാരൻ നീതിബോധത്തോടെ വളർത്തി, അഗ്നിയായി ജ്വലിച്ച് അധികാരിവർഗ്ഗത്തിൻ്റെ പേടിസ്വപ്നവും, നാടിൻ്റേയും വീടിൻ്റേയും,അച്ഛൻ്റെയും അഭിമാനമായി വളർന്ന മകളും. പേരുപോലെ ഭദ്രമായ കീർത്തിയുള്ളവൾ. 'ഭദ്രകീർത്തി'.ചേരാനെല്ലൂരിൽ അപകടത്തിൽപ്പെട്ട് മരിച്ച അച്ഛന്റെ നീതിക്കുവേണ്ടി നടത്തിയ പോരാട്ടം കേരള മനസ്സാക്ഷിയെ തൊട്ടുണർത്തിയിരിക്കുന്നു.തോറ്റുകൊടുത്തില്ല… ഉറച്ചുനിന്നു.ഒടുവിൽ ആ ശബ്ദം കേരള നിയമസഭയിലെത്തി !!നീതിക്കുവേണ്ടി ശബ്ദമുയർത്തിയ നിന്റെ മനസ്സുറപ്പ് ഇവിടെ അനേകം പേർക്ക് പ്രചോദനമാകുന്നു !
അധികാരമോ സ്വാധീനമോ നോക്കാതെ നിയമം എല്ലാവർക്കും ഒരുപോലെ നടപ്പാക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണ്.ഭദ്രകീർത്തിയുടെ ധൈര്യത്തിനും മനസ്സുറപ്പിനും ഒരായിരം സല്യൂട്ട് .കനനല്ല മോളെ തീയാണ് നീ, ആഭ്യന്തര മന്ത്രിക്ക് പോലും നിയമസഭയിൽ സമ്മതിക്കേണ്ടിവന്നു പോലീസിൽ വലിയ വീഴ്ചകളാണെന്ന് ,,പ്രതിപക്ഷ നേതാവിനും നിയമവിരുദ്ധർക്കും സമ്മതിക്കേണ്ടി വന്നു പോലീസിന് കരുത്തില്ലിന്ന്, ആ വലിയ ഉൾക്കാഴ്ചയ്ക്ക്, അച്ഛൻ്റെ ചിതയണയും മുമ്പെ പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ച് പോലീസിനെ തിരുത്തിച്ച പൊന്നുമോൾ ,
മെക്കാനിക്കൽ എൻജിനീയറായിട്ടും മക്കളെ വളർത്താൻ തട്ടുകടയിലെ പാത്രം കഴുകാൻ മടിയില്ലാത്ത ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി ...ഹൈക്കോടതിക്ക് പോലും ആ അഡീഷണൽ ജഡ്ജിയെ സസ്പെൻഡ് ചെയ്യേണ്ടിവന്നത് നുറുങ്ങുന്ന വേദനയിലുംസമൂഹ മനസ്സാക്ഷിയെ ഒപ്പം നിർത്തി പോരാടിയ ഈ മോളുടെ നിലപാടാണ്.... സകല ഫെമിനിസം പേറി നടക്കുന്നവർക്കും ഇവളെ ഒരു പെണ്ണായി തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് സത്യം..!!എന്നാ കേട്ടോ.ഇതാണ് പെണ്ണ്.തീ പടർത്തി അച്ഛന് നീതി വാങ്ങിച്ചു കൊടുക്കാൻ തുനിഞ്ഞിറങ്ങിയ പെണ്ണ്.നല്ല അച്ഛനും അമ്മയ്ക്കും പിറന്ന പെണ്ണ്.പേര് ഭദ്ര കീർത്തി..
പെൺമക്കൾ ജനിക്കുമ്പോൾ നെറ്റി ചുളിക്കുന്നവരുണ്ടാകാം.... തന്നെ താനാക്കിയ അഛൻ അകാലത്തിൽ വിട്ടുപിരിഞ്ഞപ്പോൾ, അഛന് വേണ്ടി തിരിച്ചൊന്നും തനിക്ക് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് വിലപിച്ചവൾ .... പ്രിയ പിതാവിൻ്റെ ജീവനെടുത്തവർ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപ്പെടുമ്പോൾ "ഭദ്രയായി, കീർത്തി " നേടിയവൾ..... മാതാപിതാക്കളിൽ നിന്നും എല്ലാം നേടി അവസാന നാളുകളിൽ അവരെ വൃദ്ധസദനത്തിലേക്ക് പറഞ്ഞയക്കുന്നവർക്ക് നേരെ വിരൽ ചൂണ്ടുന്നു..... സ്വന്തം ജീവൻ വെടിഞ്ഞാ യാലും പ്രിയ പിതാവിന് നീതി ലഭിക്കണം എന്ന ഭദ്ര കീർത്തിയുടെ പ്രഖ്യാപനം.....നീതി നിഷേധിക്കുമ്പോൾ നീ തിയാവുക.
എത്ര അർത്ഥവത്തായ വാക്കുകള്‍ .കേരളത്തിന്‍റെ പൊതുബോധത്തെ ഒറ്റ ദിവസം കൊണ്ട് തിരുത്തിക്കുറിച്ച് ,ആരും,ശ്രദ്ധിക്കാതെ പോവുമായിരുന്ന,അല്ലെങ്കില്‍ പണത്തിൻേറയും അധികാരത്തിൻേറയുംഅഹന്ത കൊണ്ട് മാറ്റി മറിക്കുമായിരുന്ന വിധിയെ ,അച്ഛൻെറ ചിതയൊടുങ്ങും മുമ്പേ മാറ്റി മറിച്ച മകൾ...!!!ഒരു ദിവസമെങ്കിലും കടപൂട്ടി അച്ഛന് വീട്ടിൽ മനസ്സമാധാനത്തോടെ ഇരിക്കാൻ കഴിയണമെന്ന് ആഗ്രഹിച്ച് ജോലിക്ക് പോയ ഒരു മകളുടെ സ്വപ്നങ്ങളാണ് ചേരാനല്ലൂരിലെ തെരുവിൽ ഒരു നിമിഷം കൊണ്ട് തകർന്നുപോയത്.
ജഡ്ജിയുടെ മകന് കാറോടിക്കാനുള്ള ആഡംബര ഭ്രമത്തിന് മുന്നിൽ കൊല്ലപ്പെട്ട തട്ടുകടക്കാരൻ ജയബാലകൃഷ്ണന്റെ ജീവന് വേണ്ടി തെരുവിൽ പൊരുതുന്ന ഭദ്രകീർത്തി എന്ന മകൾ കേരളത്തിന്റെയാകെ കണ്ണീരായി മാറുന്നു. ഞാൻ മരിച്ചുവീണാലും നീതി കിട്ടുംവരെ സമരം ചെയ്യുമെന്ന ആ പെൺകുട്ടിയുടെ ഉറച്ച ശബ്ദം അധികാര വർഗ്ഗങ്ങളുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്
https://www.facebook.com/Malayalivartha


























