17000 രൂപ തിരിച്ച് നല്‍കാനായില്ല; യുവതിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ജീവനോടെ കത്തിച്ചു

മുംബൈയിലെ വാസൈയില്‍ മൂന്നംഗ സംഘത്തെ യുവതിയെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നതിന്മേല്‍ അറസ്റ്റ് ചെയ്തു. 27 വയസ്സുള്ള യുവതിയെയാണ് തങ്ങള്‍ ഇന്‍വെസ്റ്റ് ചെയ്ത 17000 രൂപ തിരികെ നല്‍കാത്തതിനാല്‍ കൊല ചെയ്തത്. കൊല ചെയ്യപ്പെട്ടത് കവിത എന്ന വനിതയെന്ന് പോലീസ് അറിയിച്ചു.
രത്‌നം ഇന്‍ഫോടെക് ലിമിറ്റഡിലെ ജീവനക്കാരിയാണ് മരിച്ച കവിത. കുമാര്‍ മോഹിത് ഭഗത് എന്ന യുവാവ് ഈ കമ്പനിയിലേക്ക് 17000 രൂപ ഇരട്ടിയായി കിട്ടും എന്ന നിബന്ധനമേല്‍ നിക്ഷേപിച്ചു. എന്നാല്‍ യുവതിയ്ക്ക് ഇത് തിരിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ ദേഷ്യം തീര്‍ക്കാനായി പ്രതിയും മറ്റു രണ്ടുപേരും യുവതിയെ തട്ടിക്കൊണ്ടു പോകുകയും വീട്ടുകാരോട് മോചനദ്രവ്യമായി 30 ലക്ഷം രൂപയും 3 കിലോ സ്വര്‍ണവും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കൊടുക്കാന്‍ യുവതിയുടെ പിതാവിന് കഴിഞ്ഞില്ല. ഈ കാര്യം കവിതയുടെ പിതാവ് പോലീസില്‍ അറിയിക്കുകയും പോലീസ് പണം കൊടുക്കാം എന്ന വ്യാജേന പ്രതികളെ കുടുക്കുകയും ചെയ്തു. കസ്റ്റഡിയില്‍ വെച്ചാണ് യുവതിയെ അവര്‍ ഒരു കാട്ടില്‍ കൊണ്ടുപോയി ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി എന്ന് വെളിപ്പെടുത്തിയത്. മൂന്നു പ്രതികളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























