ആം ആദ്‌മി പ്രവര്‍ത്തകയെ മര്‍ദിച്ച സംഭവം; അന്വേഷണം വേണമെന്ന് സുപ്രീംകോടതി

ആം ആദ്‌മി പാര്‍ട്ടിയുടെ വനിതാ നേതാവിനെ പോലീസുകാരന്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം. ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് വനിതാ പ്രവര്‍ത്തകയെ പോലീസ് കൈയേറ്റം ചെയ്‌തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് കാലതാമസം വരുത്തുന്നു എന്നതിന്റെ പേരിലാണ് ആം ആദ്‌മി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.
https://www.facebook.com/Malayalivartha