ഡല്‍ഹിയില്‍ ഭിന്നശേഷിക്കാരിയായ പതിമൂന്നു വയസുകാരിക്ക് പീഡനം

ന്യൂ ഡല്‍ഹിയില്‍ തെക്കുകിഴക്കന്‍ ഭാഗത്തുള്ള പുല്‍ പ്രഹ്ലാദ്പൂര്‍ എന്ന സ്ഥലത്ത് വീണ്ടും ക്രൂരമായ പീഡനം റിപ്പോര്‍ട്ട് ചെയ്തു.. അനാഥയും ഭിന്നശേഷിക്കാരിയുമായ പതിമൂന്നു വയസുകാരിയെയാണ് പീഡിപ്പിച്ചതിനു ശേഷം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. അവശ നിലയിലായിരുന്ന കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്ഹി വനിതാ കമ്മിഷന്‍ ചീഫ് സ്വാതി മാലിവാല്‍ ആയിംസ് ആശുപത്രിയില്‍ എത്തി കുട്ടിയെയും ബന്ധുക്കളെയും സന്ദര്‍ശിച്ചു. കുട്ടി ക്രൂരമായി കൂട്ടബലാത്സംഘം ചെയ്യപ്പെട്ടതായി ഇവര്‍ അറിയിച്ചു. ശരീരത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരാവസ്തയിലാണെന്നും, നില മെച്ചപ്പെടാന്‍ നാല് മാസം സമയമെടുക്കമെന്ന് ഡോക്ടര്‍ അറിയിച്ചതായി സ്വാതി മാലിവാല്‍
പീഡനത്തിന് ഇരയായ കുട്ടി അമ്മയുടെ ബന്ധുവിനോടോപ്പമാണ് താമസിച്ചിരുന്നത്. ഈ മാസം പതിനേഴാം തീയതി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. പതിനെട്ടാം തീയതി രാവിലെയാണ് റെയില്‍വേ ട്രാക്കില്‍ അവശ നിലയില്‍ കുട്ടിയെ ഉപേക്ഷിച്ചതായി നാട്ടുകാര്‍ കണ്ടെത്തിയത്. അയല്‍വാസിയായ കൗമാരക്കാരനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ പോലീസെ അറസ്റ്റ് ചെയ്തതായി ജോയിന്റ് പോലീസ് കമ്മിഷണര്‍ ആര്‍.പി ഉപാധ്യായ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























