80 ലക്ഷത്തോളം വില വരുന്ന വീട്ടില്‍ താമസം; പക്ഷേ പട്ടിണിമൂലം മരിക്കേണ്ടിവന്ന ദമ്പതികള്‍

ഈ ലോകത്ത് പണത്തിന് അമിതപ്രാധാന്യം നല്‍കി എന്തിനും തയ്യാറാകുന്നവരാണ് മിക്കവരും. എന്നാല്‍ ഒരുനേരത്തെ ഭക്ഷണത്തിന് പകരമാകുമോ പണം. 80 ലക്ഷത്തോളം രൂപ വില വരുന്ന വീട്ടില്‍ താമസം, പക്ഷേ പട്ടിണിമൂലം മരിക്കേണ്ടിവന്നു ഈ ദമ്പതികള്‍ക്ക്. ബംഗളുരുവിലെ സുല്‍ത്താന്‍പാല്യയയില്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ വീടിനുള്ളിലാണ് വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളുരുവിലെ മുന്‍ പോലീസ് കോണ്‍സ്റ്റബിളായ വെന്‍കോബ റാവോയും ഭാര്യ കലാദേവി ബീവിയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആഴ്ചകളോളം പഴക്കമുള്ള നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മക്കളില്ലാത്ത ഇരുവരും പട്ടിണിമൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്.
4 വര്‍ഷമായി ഇവരുടെ വീട്ടില്‍ വൈദ്യുതും കുടിവെള്ളവും ഇല്ലെന്നും പോലീസ് പറയുന്നു. വീട്ടില്‍ നിന്നും പഴകിയ ഭക്ഷണ അവശിഷ്ടങ്ങളല്ലാതെ ഒന്നും പോലീസിന് ലഭിച്ചില്ല. മൃതദേഹങ്ങള്‍ അംബേദ്കര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























