വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിച്ചു,വിധേയയാക്കി; ശാസ്ത്രഞ്ജനായ ഭര്‍ത്താവിനെതിരെ പരാതിയുമായി ടെക്കി യുവതി രംഗത്ത്

വിവാഹം ഉറപ്പിച്ചതിനു പിന്നാലെ തന്നെ കന്യകാത്വ പരിശോധന നടത്തിയെന്ന പരാതിയുമായി ശാസ്ത്രഞ്ജനായ ഭര്‍ത്താവിനെതിരെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതി രംഗത്ത്. ബംഗ്ലൂരില്‍ സ്ഥിരതാമസമായ മുപ്പത്തിയൊന്നുകാരിയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹം ഉറപ്പിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഭര്‍ത്താവിന് സംശയമുണ്ടാവുകയും കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ പരാതിയെന്നും ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്ട്ട് ചെയ്യുന്നു.
അഞ്ചുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വൈവാഹിക വെബ്‌സൈറ്റ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. വൈകാതെ വിവാഹം ഉറപ്പിച്ചു. ഭര്‍ത്താവ് അന്നേരം വിദേശത്ത് പി.എച്ച്.ഡി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്തിയതും അതില്‍ പുരുഷ സുഹൃത്തുക്കളോടൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ കണ്ടതും. തുടര്‍ന്ന് ഭര്‍ത്താവാകുന്നതിനു മുമ്പ് യുവാവ് തന്നോട് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിവാഹശേഷം നിരന്തരം ലൈംഗീക വൈകൃതങ്ങള്‍ക്ക് വിധേയമാക്കിയിരുന്നതായും യുവതി ഭര്‍ത്താവിനെതിരായ പരാതിയില്‍ പറയുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബംഗ്ലൂര്‍ മിററിനോട് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചതായും പരാതിയുണ്ട്. പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും എതിരെ കേസ് എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























