ക്രിക്കറ്റ് കളിക്കിടെ പന്ത് റെയില്‍വേ ട്രാക്കില്‍ വീണു; തെരഞ്ഞു പോയ കുട്ടി ട്രെയിന്‍ തട്ടി അബോധാവസ്ഥയില്‍

മുംബൈയിലെ ഘട്‌കോപര്‍ റെയില്‍വേ ട്രാക്കില്‍ അപകടങ്ങള്‍ വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം ഒരു വൃദ്ധ പ്ലാറ്റ്‌ഫോമില്‍ വീണതുള്‍പ്പെടെ ഇപ്പോഴിതാ 12 വയസ്സുകാരനായ ബാലനും അപകടത്തില്‍പ്പെട്ടിരിക്കുന്നു. സാഹില്‍ ജാദവ് എന്ന പുനൈ സ്വദേശിയായ കുട്ടിയാണ് ട്രെയിന്‍ തട്ടി ഗുരുതരാവസ്ഥയില്‍ കോമയില്‍ കഴിയുന്നത്.
അവധിക്കാല സമയത്ത് അപ്പൂപ്പന്റെ വീട്ടില്‍ എത്തിയതായിരുന്നു സാഹില്‍. വൈകുന്നേരം കൂട്ടുകാരുമായി റെയില്‍വേ ട്രാക്കിനടുത്തുള്ള പുരയിടത്തില്‍ കളിക്കുകയായിരുന്നു അവര്‍. കൂട്ടുകാരന്‍ അടിച്ച പന്ത് റെയില്‍വേ ട്രാക്കില്‍ പോയി വീഴുകയും അത് തിരയാനായി സാഹില്‍ റെയില്‍വേ പാളത്തില്‍ പോവുകയും ചെയ്തു.ട്രാക്കിനടുത്തുള്ള മതില്‍ ഇടിഞ്ഞു വീണതിനാല്‍ അതിലൂടെയാണ് പന്ത് റെയില്‍വേ ട്രാക്കില്‍ വീണത്. അതിവേഗത്തില്‍ വന്ന ഒരു ചരക്കുതീവണ്ടി സാഹിലിനെ ഇടിച്ചുതെറിപ്പിക്കുകയാണ് ഉണ്ടായത്.
ഏറെ നേരമായിട്ടും സാഹിലിനെ കാണാതിരുന്ന കൂട്ടുകാര്‍ അടുത്തുള്ള വീട്ടുകാരെ അറിയിക്കുകയും അവര്‍ തെരഞ്ഞപ്പോള്‍ ട്രെയിനിടിച്ച് ദൂരെക്കിടക്കുന്ന സാഹിലിനെയുമാണ് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോമ സ്‌റ്റേജിലാണ് കുട്ടി. അപകടനില തരണം ചെയ്തിട്ടില്ല.തലയ്ക്കു മാരകമായ മുറിവേറ്റിരിക്കുന്നുവെന്ന് ആശുപത്രിയിലെ ഡീന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























