Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പഠിപ്പിക്കല്‍ മോശമായി, ട്യുഷന്‍ സെന്റര്‍ 3.64 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

27 MAY 2016 08:38 AM IST
മലയാളി വാര്‍ത്ത.

ഉന്നത വിജയം വാഗ്ദാനം നല്‍കി പാലിക്കാന്‍ കഴിയാത്ത ട്യുഷന്‍ സെന്ററിന് ഉപഭോക്തൃ കോടതി 3.64 ലക്ഷം രൂപ പിഴ വിധിച്ചു. മുംബൈയിലെ അന്തേരിയിലാണ് സംഭവം. 2013ലെ എട്ടാം ക്ലാസ് പരീക്ഷയില്‍ മോശം മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി കോടതിയെ സമീപിച്ചത്. ഓക്‌സ്‌ഫോര്‍ ട്യൂട്ടേഴ്‌സ് അക്കാദമിയെയാണ് ശിക്ഷിച്ചത്. മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും ട്യുഷന്‍ ഫീസ് ആയി ഈടാക്കിയ 54,000 രൂപയും 10,000 രൂപ കോടതി ചെലവും പരാതിക്കാരിക്ക് നല്‍കാനാണ് കോടതി നിര്‍ദേശം.

എസ്.എസ്.സി, എച്ച്.എസ്.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ എത്തി ട്യുഷന്‍ നല്‍കി ഉന്നത വിജയം നേടാന്‍ സഹായിക്കുമെന്നായിരുന്നു സെന്ററിന്റെ വാഗ്ദാനം. ഇതു വിശ്വസിച്ച എട്ടാം ക്ലാസുകാരി അഭിവ്യക്തി വര്‍മ്മയാണ് ട്യൂഷന് ചേര്‍ന്നത്. എച്ച്.എസ്.സി സിലബസ് പഠിച്ച അഭിവ്യക്തി കണക്കിനും രസതന്ത്രത്തിനുമാണ് ട്യുഷന്‍ തേടിയത്.

വീട്ടിലേക്ക് ട്യൂഷന്‍ അധ്യാപകരെ അയക്കാമെന്ന് ഏറ്റ സ്ഥാപനം ഒരു മാസം കഴിഞ്ഞിട്ടും രസതന്ത്ര അധ്യാപകനെ അയച്ചില്ല. കണക്ക് പഠിക്കാന്‍ അയച്ച അധ്യാപകനാകട്ടെ ഹിന്ദിയെ അറിയൂ. ഇംീഷ് മാധ്യമത്തില്‍ അഭിവ്യക്തിയെ പഠിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞുമില്ല. അഭിഭാഷക കൂടിയായ കുട്ടിയുടെ അമ്മ രസതന്ത്ര അധ്യാപകനായി നിരന്തരം ട്യുഷന്‍ സെന്ററിനെ സമീപിച്ചുവെങ്കിലും ഒടുവില്‍ ഐ.സി.എസ്.ഇ സിലബസിലുള്ള അധ്യാപകനെ സ്ഥാപനം നല്‍കി.

പഠനത്തില്‍ അഭിവ്യക്തി ഏറെ പിന്നോട്ടുപോയതോടെ കുട്ടിയെ സഹായിക്കാന്‍ ഐഐടി വിദ്യാര്‍ത്ഥികളെ വരെ സ്ഥാപനം അയച്ചു. എന്നാല്‍ ഇവര്‍ക്കൊപളന്നും അഭിവ്യക്തിയുടെ പഠനനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മുന്‍ പരീക്ഷകളില്‍ 83%മേല്‍ മാര്‍ക്ക് നേടിയിരുന്ന അഭിവ്യക്തിക്ക് ഊര്‍ജതന്ത്രം, രസതന്ത്രം, കണക്ക് വിഷയങ്ങളില്‍ 60% പോലും നേടാന്‍ കഴിഞ്ഞില്ല. സയന്‍സ് വിഷയങ്ങള്‍ അടിസ്ഥാനമാക്കി തുടര്‍ന്ന് പഠനത്തിന് കഴിയാതെ വന്നതോടെയാണ് അഭിവ്യക്തിയും അമ്മയും ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

പഠനത്തില്‍ പിന്നോട്ടുപോയതോടെ അഭിവ്യക്തി കടുത്ത നിരാശയിലായി. ഏറെ സംഘര്‍ഷവും ഇക്കാലത്ത് അനുഭവിച്ചു. തന്റെ പിതാവാണ് രസതന്ത്രത്തില്‍ അല്പമെങ്കിലും മെച്ചമുണ്ടാക്കാന്‍ തന്നെ സഹായിച്ചത്. അവസാന നിമിഷം വരെ അധ്യാപകരെ മാറ്റി നിയമിച്ച ടൂഷന്‍ സെന്ററാണ് തന്റെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്നും അഭിവ്യക്തി പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ആരോപണങ്ങള്‍ സ്ഥാപനം നിഷേധിച്ചു. തങ്ങള്‍ മെച്ചപ്പെട്ട അധ്യാപകരുടെ സേവനം നല്‍കുന്നുണ്ടെന്നും അഭിവ്യക്തി പഠനത്തില്‍ പിന്നാക്കമായതിനാലാണ് പഠനം തുടരാന്‍ കഴിയാതിരുന്നതെന്നും സ്ഥാപനം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends