ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഫറൂഖ് അബ്ദുള്ള വിവാദത്തില്‍

ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള വിവാദത്തില്‍. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് അദ്ദേഹം മൊബൈലില്‍ സംസാരിച്ചത്.ആര്‍ട്ടിക്കിള്‍ 51 എ (എ) പ്രകാരം ദേശീയ ഗാനം ആലപിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തികള്‍ കുറ്റകരമാണ്. സത്യപ്രതിജ്ഞ ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ള മൊബൈലില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. അതേസമയം നടപടി വിവാദമായെങ്കിലും താന്‍ ദേശീയ ഗാനത്തെ ബഹുമാനിക്കുന്നുവെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു.ഫറൂഖ് അബ്ദുള്ളയ്ക്ക് പുറമെ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ഒബ്‌ഗേയും ബംാദേശ് വ്യവസായ മന്ത്രി അമീര്‍ ഹൊസൈന്‍ അമു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, ബാബുല്‍ സുപ്രിയോ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, യൂ.പി മുഖ്യമന്ത്രി അഖിലേഷ് യദവ്, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് എന്നിവരും സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുത്തു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























