ഭാരതരത്‌ന; മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ തെരെഞ്ഞെടുക്കണമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാന്‍

ഭാരതരത്‌ന പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍. അവാര്‍ഡിന് തെരഞ്ഞെടുക്കാന്‍ ചില മാനദണ്ഡങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഭാരതരത്‌നയ്‌ക്ക് അര്‍ഹനാണെന്നും എന്നാല്‍ ഹോക്കിയിലെ ഇതിഹാസമായ മേജര്‍ ധ്യാന്‍ചന്ദും ഭാരതരത്‌നയ്‌ക്ക് അര്‍ഹനാണെന്നും ചൗഹാന്‍ പറഞ്ഞു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‌കാന്‍ തീരുമാനിച്ചതിനു പിന്നാലെ വാജ്‌പേയ്‌ക്കും അന്തരിച്ച ഹോക്കി താരം മേജര്‍ ധ്യാന്‍ചന്ദിനും പുരസ്‌കാരം നല്‌കണമെന്ന് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൗഹാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























