Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളുടെ അതിക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

28 MAY 2016 11:40 PM IST
മലയാളി വാര്‍ത്ത.

ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളുടെ വളരെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ ചെമ്പന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശശികുമാര്‍(42) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തൃശൂര്‍ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പൊക്കുളങ്ങര പാലത്തിന് സമീപം തടഞ്ഞുനിര്‍ത്തിയാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ ശശികുമാറിനെ മൃഗീയമായി വെട്ടിവീഴ്്ത്തിയത്. ഏഴോളം വരുന്ന ബിജെപിസംഘം മാരകായുധങ്ങളുമായി അതിനിഷ്ഠുരമായി ആക്രമിച്ചു. വെട്ടേറ്റ് കാലുകള്‍ അറ്റുതൂങ്ങി. ശരീരം മുഴുവനും ഇരുമ്പുവടികൊണ്ട് അടിച്ച് ചതച്ചു. ഇരുകൈകളിലും വെട്ടി. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്ന് രക്തചംക്രമണം നിലച്ച് വൃക്കകളുള്‍പ്പെടെ പ്രവര്‍ത്തനരഹിതമായി. വെട്ടിമാറ്റിയ കാല്‍പ്പാദത്തിനുമുകളിലെ ഭാഗം അടിച്ചു ചതച്ചതിനാല്‍ പഴുപ്പ് കയറി. തുടര്‍ന്ന് വ്യാഴാഴ്ച കാല്‍ മുറിച്ചുമാറ്റി. വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷം നില വഷളായി.
ആര്‍എസ്എസിന്റെ അരുംകൊലയില്‍ പാവപ്പെട്ട ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. ശശികുമാര്‍ കൂലിപ്പണിക്കാരനായിരുന്നു. അമ്മ: ഭവാനി. ഭാര്യ: അംബികാസുനി. അഞ്ജന(6), തേജശ്രീ(3) എന്നിവര്‍ മക്കള്‍. ജയകുമാര്‍, ജിനേഷ്, ജലജ സഹോദരങ്ങള്‍.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന്റെ അസഹിഷ്ണുതയില്‍ സംസ്ഥാനത്ത് ആര്‍എസ്എസ് നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിത്. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വന്ന ശേഷം കണ്ണൂര്‍ പിണറായിയില്‍ ആര്‍എസ്എസുകാര്‍ രവീന്ദ്രന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ശശികുമാറിന്റെ മരണവിവരമറിഞ്ഞ് നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളും ആശുപത്രിയിലെത്തി. വെള്ളിയാഴ്ച രാവിലെ മുളങ്കുന്നത്തുകാവിലെ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പകല്‍ രണ്ടോടെ സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വദേശമായ ഏങ്ങണ്ടിയൂരിലേക്ക് കൊണ്ടുപോയി. കടപ്പുറത്തെ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ കുടുംബാംഗങ്ങളും ബന്ധുക്കളും അടക്കമുള്ളവര്‍ അലമുറയിട്ടു കരഞ്ഞു.
സിപിഐ എം നേതാക്കള്‍ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംസ്‌കാരം. സഹോദരന്‍ ജിനേഷ് ചിതയ്ക്ക് തീകൊളുത്തി. തീരദേശത്തെ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.

പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കടുത്ത അനാസ്ഥയാണ് കാട്ടിയത്. ആര്‍എസ്എസ് നേതൃത്വത്തില്‍ വലപ്പാട് പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് ആക്രമികളെ രക്ഷപ്പെടുത്താനും ശ്രമം നടന്നു. കടുത്ത ജനരോഷത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ആറ് ആര്‍എസ്എസുകാരെ പൊലീസ് പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ശശികുമാറിനെ ആക്രമിക്കുന്നതിനിടയില്‍ ആര്‍എസ്എസുകാരുടെ അടി തെറ്റി സാരമായി പരിക്കേറ്റ ഏങ്ങണ്ടിയൂര്‍ സ്വദേശി ഗിരീഷ് ആശുപത്രിയിലാണ്. കേസില്‍ പ്രതിയായ ഇയാള്‍ പൊലീസ് കാവലിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends