ഫോണ്‍ പിടിച്ചുപറിക്കാന്‍ വന്ന മോഷ്ടാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

മുംബൈയിലെ കുര്‍ള വെസ്റ്റില്‍ ഫോണ്‍ പിടിച്ചുപറിക്കാന്‍ വന്ന മോഷ്ടാവിന്റെ കുത്തേറ്റ് 23 കാരനായ നീരജ് സിംഗ് എന്ന ചെറുപ്പക്കാരന്‍ മരിച്ചു. വ്യാഴായ്ച്ച രാത്രി പത്തരമണിയോടെ ഒരു മൊബൈല്‍ സ്‌റ്റോറിലേക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ രണ്ട് സുഹൃത്തുക്കളുമായി പോകുകയായിരുന്നു നീരജ്. കടയുടെ അടുത്തെത്തിയപ്പോഴേക്കും ഒരാള്‍ വന്ന് നീരജിന്റെ ഫോണ്‍ പിടിച്ചു വാങ്ങി. ഉടന്‍ തന്നെ ഇരുവരും സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. പ്രതി കൈയ്യിലിരുന്ന വാക്കത്തി കൊണ്ട് നീരജിനെ വെട്ടുകയും നീരജിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളെ ആക്രമിക്കുകയും ചെയ്തു. അതിനു ശേഷം അയാള് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
ഉടന്‍ തന്നെ മൂന്നുപേരെയും രാജവാടിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ എന്നാല്‍ ശരീരത്തില്‍ നിന്നും വളരെയധികം രക്തം നഷ്ട്ടപ്പെട്ട നീരജിനെ കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ദ്ധരാത്രിയോടെ മരണം സംഭാവിക്കുയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന വികാസ് ഇസാവെ എന്ന യുവാവ് അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത പ്രദേശത്തുള്ള കമ്രാന്‍ സിദ്ദിക്ക് എന്നയാളാണ് പ്രതി. 302.307,397 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























