വ്യാജ യു.എസ് ഡോളര്‍ ഇന്ത്യന്‍ രൂപയ്ക്ക് വില്പന; മുംബൈയില്‍ ദമ്പതികള്‍ അറസ്റ്റില്‍

വ്യാജ യു.എസ് ഡോളറുകള്‍ പകുതി വിലയ്ക്ക് ഇന്ത്യന്‍ രൂപയ്ക്ക് വിറ്റ കേസില്‍ ദമ്പതികളെ വാസായ് സ്‌പെഷ്യല്‍ പോലീസ് ബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തു. മൊഹമ്മദ് മുനീര്‍ ഹുസൈന്‍, ഭാര്യ സല്‍മ ആലം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പേരില്‍ രണ്ടു പോലീസ് സ്‌റ്റേഷനുകളില്‍ കേസ് ഉണ്ട്. ഇരുവരുടെയും കൂട്ടത്തിലെ പങ്കാളിയും മുഖ്യ സൂത്രധാരനുമായ ആമിന്‍ ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെയാണ്, ഇരുവരും ആളുകളെ സമീപിച്ച് തങ്ങള്‍ അമേരിക്കയില്‍ നിന്ന് വരികയാണെന്ന് പറയും. തങ്ങളുടെയടുത്ത് ധാരാളം യു.എസ് ഡോളറുകള്‍ ഉണ്ടെന്നു പറയുകയും കുറഞ്ഞ വിലയ്ക്ക് ഡോളറുകള്‍ തരാമെന്നു പറയുകയും ചെയ്യും. ഒരു കഴിഞ്ഞ ദിവസം ആമിന്‍ പരാതിക്കാരനായ ടാക്‌സി െ്രെഡവര് അഷ്‌റഫ് ജമീല്‍ അഹമ്മദിനെ കാണുകയും 500 രൂപ വാങ്ങിയ ശേഷം 20 യു.എസ് ഡോളര്‍ കൊടുക്കുകയും ചെയ്തു. ദമ്പതികളുടെ കൈയ്യില്‍ 6 ലക്ഷം രൂപ വിലയുള്ള ഡോളറുകള്‍ ഉണ്ടെന്നും ഇന്ത്യന്‍ രൂപയായ 3 ലക്ഷം രൂപ തന്നാല്‍ അത് കൊടുക്കാമെന്നും ആമിന്‍ പറഞ്ഞ ശേഷം മൊഹമ്മദ് മുനീറിന്റെ ഫോണ്‍ നമ്പര്‍ ജമീലിനു നല്കി.
മൊഹമ്മദ് മുനീര്‍ തുടര്‍ച്ചയായി ജമീലിനെ ഫോണ്‍ വിളിച്ച് കച്ചവടത്തിന്റെ കാര്യം പറയുന്നത് ജമീലില്‍ സംശയമുളവാക്കി. അതിനാല്‍ തന്നെ ജമീല്‍ ഇക്കാര്യം പോലീസിനെ ബ്രാഞ്ചിനെ അറിയിക്കുകയും അവര്‍ ജമീലിനെക്കൊണ്ട് അവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. അവര്‍ കൊണ്ടുവന്ന ബാഗില്‍ രണ്ടു വ്യാജ ഡോളറുകള്‍ക്കിടയില്‍ പേപ്പറുകള്‍ അടുക്കി വെച്ച് ഉണ്ടാക്കിയ ബണ്ടിലുകള്‍ ആയിരുന്നു. ഇരുവര്‍ക്കെതിരെയും ഐ.പി.സി സെക്ഷന്‍ 406,420 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























