രാജ്യത്ത് 30 ശതമാനത്തോളം പേര്‍ ഉപയോഗിച്ചുവരുന്നത് വ്യാജ ലൈസന്‍സ്

രാജ്യത്ത് 30 ശതമാനത്തോളം പേര്‍ ഉപയോഗിച്ചുവരുന്നത് വ്യാജ ലൈസന്‍സുകളെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കമെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തൊട്ടാകെ 5000 പുതിയ ്രൈഡവിങ്ങ് സെന്ററുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. പതിനെട്ട് കോടി െ്രെഡവിങ് ലൈസന്‍സുകളാണ് ഗതാഗത മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 5.4 കോടിയോളം ലൈസന്‍സുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതായി മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയക്കാരായാലും ഉന്നത ഉദ്യോഗസ്ഥരോ സെലിബ്രേറ്റികളോ ആയാലും ഓണ്‍ലൈന്‍ ടെസ്റ്റ് ജയിച്ചാല്‍ മാത്രമേ െ്രെഡവിങ് ലൈസന്‍സ് നല്‍കൂ. ഇക്കാര്യത്തില്‍ നടപടികളെല്ലാം സുതാര്യമായിരിക്കും.വ്യാജ ്രൈഡവിങ്ങ് ലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്നും പ്രതിപക്ഷത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ മൂലമാണ് ബില്‍ വൈകുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ട്രാഫിക്ക് ലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നാണ് എല്ലാവരുടേയും അഭിപ്രായം. വ്യാജ ലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും നല്‍കണമെന്നാണ് ബില്ലിലുള്ള നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















