കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു

കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ഹുലുവാദി ജി. രമേശ് സത്യവാചകം ചൊല്ലിക്കൊടുത്തു. ലഫ്. ജനറല്‍ എ.കെ. സിംഗിനു പകരക്കാരിയായാണ് കിരണ്‍ ബേദിയുടെ നിയമനം. 2014 ജൂലൈയിലായിരുന്നു എ.കെ. സിംഗ് സ്ഥാനമേറ്റത്. യുപിഎ സര്‍ക്കാര്‍ നിയമിച്ച ലഫ്റ്റനന്റ് ഗവര്‍ണറായ വീരേന്ദ്ര ഖട്ടാരിയയെ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2014 ജൂലായില്‍ തത്സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. രാജ്യത്തെ പ്രഥമ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദി തിഹാര്‍ ജയിലിന്റെ ഐജിയായി പ്രവര്‍ത്തിച്ചിരുന്നു. 1972 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് 66കാരിയായ ബേദി. 2007ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചു. നിയുക്ത പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി മന്ത്രിസഭാ രൂപീകരണ അവകാശവാവുമായി തിങ്കളാഴ്ച ലഫ്റ്റനന്റ് ഗവര്‍ണറെ കാണും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















