തലാക്കിനെതിരായി പരാതിയില്‍ ഇതുവരെ ഒപ്പു വച്ചത് 50000 സ്ത്രീകള്‍

തലാക്ക് ചൊല്ലി വിവാഹ ബന്ധം പിരിയുന്നതിനെതിരെ മുസ്ലീം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന് വരുന്നു. 92 ശതമാനം മുസ്ലീം സ്ത്രീകളും ട്രിപ്പള്‍ തലാക്കിന് എതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രിപ്പിള്‍ തലാക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ ഇതുവരെ ഒപ്പുവെച്ചത് 50,000ത്തോളം മുസ്ലീം യുവതീ യുവാക്കള്‍.
ഖുറാനില്‍ ഇല്ലാത്ത ഈ രീതി പിന്തുടരുന്നത് മതത്തിനെതിരാണെന്ന് നിവേദനത്തില്‍ പറയുന്നു. ദേശീയ വനിതാക്കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ മുസ്ലീം മഹിള ആന്ദോളനാണ് നിവേദനവുമായി മുന്നോട്ട് പോകുന്നത്. ട്രിപ്പിള്‍ തലാക്കിനെതിരെ പ്രചരണ പരിപാടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ മുന്നേറുകയാണെന്ന് ആന്ദോളന്‍ സ്ഥാപകരിലൊരാളായ സാക്കിയ സോമന്‍ പറഞ്ഞു.
ഇതിനകം 50,000 പേരെങ്കിലും നിവേദനത്തിന് അനുകൂലമായി ഒപ്പുവെച്ചിട്ടുണ്ട്. ഇനിയും ആയിരങ്ങള്‍ ഇതേ ആവശ്യങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് വരുമെന്ന് ഉറപ്പാണ്. അത് മുന്‍ നിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ ഡോ. ലളിത കുമാരമംഗലത്തോട് ആവശ്യപെട്ടിട്ടുണ്ടെന്നും സാക്കിയ പറഞ്ഞു.
ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, തെലുങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, കേരളം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇതിന് ലഭിക്കുന്ന സ്വീകരണം വളരെ വലുതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















