സാധാരണക്കാരുടെമേല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി

ബി.ജെ.പി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ഈയിടെ ആഘോഷിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ ഇരുട്ടടിയെന്ന പോലെ പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപ കൂട്ടി. കൊച്ചിയില്‍ സബ്‌സിഡിയുളള സിലിണ്ടറിന് 569.50 രൂപയായി. വാണിജ്യസിലിണ്ടറിന് 38 രൂപ കൂടി 1057.50 രൂപയായി.
അതേസമയം, പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോള്‍ വില ലീറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണു വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 65.60 രൂപയും ഡീസലിന് 53.93 രൂപയുമാണു പുതിയ വില. വര്‍ധന അര്‍ധരാത്രി നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില വര്‍ധിച്ചതാണു കാരണമായി പറയുന്നത്.
രണ്ടാഴ്ച മുന്‍പു പെട്രോള്‍ വില ലീറ്ററിന് 83 പൈസയും ഡീസല്‍ വില 1.26 രൂപയും കൂട്ടിയിരുന്നു. അത് കൂടാതെ തന്നെ വിമാന ഇന്ധനത്തിനും വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 9.2 ശതമാനം വര്‍ധനയാണ് വിമാന ഇന്ധനത്തിനുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ നാലാമത്തെ മാസത്തിലുമാണ് ഇപ്പോള്‍ വിമാന ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വരുംദിവസങ്ങളില്‍ വിമാനയാത്രാക്കൂലിയില്‍ വര്‍ധന ഉണ്ടാവുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ അഞ്ചാഴ്ച്ചക്കുള്ളില്‍ പെട്രോളിന് 4.47 രൂപയും ഡീസലിന് 6.46 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















