എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറി

രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറി. പോലീസ് കസ്‌റ്റഡി പീഡനക്കേസിലാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. കസ്റ്റഡി പീഡനങ്ങളും കസ്റ്റഡി മരണങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിഷേക് മനു സിംഗ്‌വി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
മനുഷ്യാവകാശ കമ്മീഷനുകള്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചു. കസ്റ്റഡി പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേല്‍നോട്ടം വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. ലോക്കപ്പ്, പ്രതികളും പോലീസും തമ്മില്‍ ആശയ വിനിമയം നടത്തുന്ന ഇടങ്ങള്‍ തുടങ്ങി സ്‌റ്റേഷനുകളിലെ എല്ലാ കോണുകളും ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം. പോലീസ് സ്‌റ്റേഷനുകളെ മാധ്യമ ഓഡിറ്റിംഗിനു വിധേയമാക്കണം. ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ കണ്‍ട്രോള്‍ റൂമികളിലേക്ക് പോലീസ് സ്‌റ്റേഷനുകള്‍ അയച്ചു കൊടുക്കണം. ഇവ നിശ്ചിത ഇടവേളകളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കൃത്യമായി പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























