ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയ്ക്ക് ക്ഷണം

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്ക് ക്ഷണം. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ധനെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചു. ബുധനാഴ്ച രാത്രി ഫോണിലൂടെയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഹര്‍ഷവര്‍ധനനോട് വ്യാഴാഴ്ച ചര്‍ച്ചകള്‍ക്കായി എത്താന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ബി.ജെ.പി ഗവര്‍ണറെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപവത്കരണവിഷയം ഗവര്‍ണറുമായി ചര്‍ച്ചചെയ്തിരുന്നു.
ബി.ജെ.പി. വിസമ്മതിച്ചാല്‍ ആം ആദ്മി പാര്‍ട്ടിയെയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചേക്കും. അവരും തയ്യാറായില്ലെങ്കില്‍ മാത്രമേ രാഷ്ട്രപതിഭരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കൂ. രാഷ്ട്രപതി തീരുമാനം അംഗീകരിച്ചാല്‍ ഡല്‍ഹിയിലെ ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കും.
70 അംഗ സഭയില്‍ ബി.ജെ.പി.ക്ക് 32 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുമാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.
https://www.facebook.com/Malayalivartha