ലോക്‌പാല്‍ ബില്‍ രാജ്യസഭയില്‍; സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 13 ഭേദഗതികള്‍ അംഗീകരിച്ചു

ലോക്‌പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി വി.നാരായണസ്വാമിയാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. തെലുങ്കാന വിഷയത്തില്‍ സീമാന്ദ്രയില്‍ നിന്നുള്ള എം.പിമാരുടെ ബഹളം നടക്കുന്നതിനിടയിലായിരുന്നു അവതരണം. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.
സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 13 ഭേദഗതികള്‍ അംഗീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷവും ബഹളം തുടര്‍ന്നാല്‍ തിങ്കളാഴ്ച മാത്രമേ രാജ്യസഭ ബില്‍ വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കൂ. ബില്ലിന്റെ ചര്‍ച്ചയ്ക്കായി ആറുമണിക്കൂര്‍ തിങ്കളാഴ്ച മാറ്റിവെച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2012 ഡിസംബറില്‍ ലോക്‌പാല്‍ ബില്‍ ലോക്‌സഭ പാസാക്കിയതാണ്. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ജനലോക്പാല്‍ ബില്ലാവശ്യപ്പെട്ട് സമരം നടത്തിയ അണ്ണ ഹസാരെ വീണ്ടും ഈ ആവശ്യമുന്നയിച്ച് മഹാരാഷ്ട്രയിലെ റാളേഗാന്‍ സിദ്ധിയില്‍ നിരാഹാര സത്യാഗ്രഹമിരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ബില്‍ രാജ്യസഭയില്‍ വെക്കുന്നത്.
https://www.facebook.com/Malayalivartha
























