ഹോസ്റ്റലിലെ റാഗിംഗ് സഹിക്കാതെ വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചു, ഹോസ്റ്റല്‍ വാര്‍ഡനും നാലു വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

സ്വകാര്യ കോളജിന്റെ ഹോസ്റ്റലില്‍ റാഗിങ്ങിനെതുടര്‍ന്ന് വിദ്യാര്‍ഥി ഹോസ്റ്റലിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യക്കു ശ്രമിച്ചു. സേലം ഉടയാംപട്ടിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയായ ധര്‍മപുരി കാരിമംഗലം ഗോകുല്‍ രാജ്(18) ആണ് ആത്മഹത്യക്കു ശ്രമിച്ചത്. വ്യഴാഴചയാണ് റാഗിംഗ് സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗോകുല്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്നു താഴേക്കു എടുത്ത് ചാടിയത്. കാലിന്റെ എല്ല് പൊട്ടുകയും നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്ത ഗോകുലിനെ സുഹൃത്തുക്കള്‍ ചെന്നാണ് ആശുപത്രിയിലെത്തിച്ചത്.
ദിവസങ്ങളായി മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികള്‍ ഗോകുല്‍രാജിനെ നിരന്തരമായി റാഗിങ്ങിന് വിധേയമാക്കിയിരുന്നു. ഹോസ്റ്റലിലെ റാഗിംഗിനെ കുറിച്ച് പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടാകാത്തതാണ് ആത്മഹത്യക്കു ശ്രമിക്കാന്‍ കാരണം.
മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ വിഴുപ്പുറം ശങ്കരാപുരം അലക്‌സാണ്ടര്‍ (21), ധര്‍മപുരി കോണംപട്ടി മൂര്‍ത്തി (19), അരൂര്‍ പള്ളിപട്ടി ബാലാജി (20), അരിയല്ലൂര്‍ പെരിയകൃഷ്ണപുരം അജിത് (20), ഹോസ്റ്റല്‍ വാര്‍ഡന്‍ കൃഷ്ണമൂര്‍ത്തി (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















