Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നു തുടക്കം

18 JULY 2016 08:47 AM IST
മലയാളി വാര്‍ത്ത

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നു തുടക്കം. ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) ഉള്‍പ്പെടെ സുപ്രധാന നിയമങ്ങള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു. 
നിയമ നിര്‍മാണം തടസ്സപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നും ഓരോ ബില്ലും അര്‍ഹത നോക്കി പിന്തുണക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ജി.എസ്.ടിപോലുള്ള നിയമങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാത്രം ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചചെയ്യണമെന്നും സി.പി.എം നേതാവ് സീതാറം യെച്ചൂരി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് പാര്‍ലമെന്റ് സമ്മേളനം പൊതുവില്‍ ശാന്തമായിരിക്കില്ലന്ന സൂചനയാണ് നല്‍കുന്നത്. 
ആഗസ്റ്റ് 12 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ജി.എസ്.ടി ബില്‍ പാസാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ബില്‍ പാര്‍ലമെന്റ് കടക്കില്ല. കോണ്‍ഗ്രസുമായി സമവായത്തിന് ആദ്യവട്ട ചര്‍ച്ച നടന്നെങ്കിലും ഒത്തുതീര്‍പ്പൊന്നുമായില്ല. 
പാര്‍ലമെന്റ് സമ്മേളനത്തിനിടെ രണ്ടാംവട്ട ചര്‍ച്ചകള്‍ നടക്കും. പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി നേരിട്ട് അഭ്യര്‍ഥിച്ചിട്ടും അതുസംബന്ധിച്ച് ഉറപ്പുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ മഞ്ഞുരുകിയിട്ടില്‌ളെന്നതിന്റെ സൂചനയായാണ് അത് വിലയിരുത്തപ്പെടുന്നത്. അതേസമയം, അരുണാചല്‍, ഉത്തരാഖണ്ഡ് വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളില്‍ കോണ്‍ഗ്രസ് സഭയില്‍ ശക്തമായി രംഗത്തുവരും. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ്കുമാര്‍ പറഞ്ഞു.
കശ്മീരിലെ സംഘര്‍ഷം, എന്‍.എസ്.ജി അംഗത്വം നേടാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലും മോഡി സര്‍ക്കാറിന് പിഴച്ചെന്ന് വിലയിരുത്തുന്ന പ്രതിപക്ഷം ഇക്കാര്യം സഭയില്‍ ഉന്നയിക്കും. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കു മുകളില്‍ രാജ്യതാല്‍പര്യത്തിനുവേണ്ടി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി.എസ്.ടി പാസാക്കാന്‍ എല്ലാവരും സഹകരിക്കണം. അതിന്റെ പേരും പെരുമയും ഏതു സര്‍ക്കാറിന് വേണമെങ്കിലും നല്‍കാം. ജനതാല്‍പര്യത്തിനും രാജ്യത്തിന്റെ പുരോഗതിക്കും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോഡി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (15 minutes ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (25 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (26 minutes ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (28 minutes ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (33 minutes ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (51 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (1 hour ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (2 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (2 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (2 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (2 hours ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends