ശ്രീനഗറിലെ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗറിലെ നൗഹാട്ടയില്‍ സിആര്‍പിഎഫിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. 49ാം ബറ്റാലിയന്‍ കമാന്‍ഡന്റ് പ്രമോദ് കുമാറിനാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ 7 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. നാലുഭീകരര്‍ സിആര്‍പിഎഫിന്റെ പട്രോളിങ് സംഘത്തിനുനേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.
ശ്രീനഗറിലെ പുരാതന ജുമാ മസ്ജിതിനു സമീപമുള്ള വീട്ടില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ബാക്കിയുള്ള രണ്ടുപേരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന സ്‌റ്റേഡിയത്തിനടത്താണ് ആക്രമണമുണ്ടായത്.
അതേസമയം, നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറില്‍ നുഴഞ്ഞു കയറാനൊരുങ്ങിയ മൂന്നു ഭീകരരെ സൈന്യം വധിച്ചു.
നിയന്ത്രണരേഖയ്ക്കു സമീപം അസ്വഭാവികമായ നീക്കം കണ്ടതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അസമില്‍ ലായ്പൂരി സൈനിക ക്യാംപില്‍ നാലിടത്താണ് സ്‌ഫോടനമുണ്ടായത്. അഞ്ചു സൈനികര്‍ക്കു ഗുരുതര പരുക്കേറ്റു. ഉള്‍ഫാ തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
https://www.facebook.com/Malayalivartha























