Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

നൂറു കോടി ജനങ്ങളുടെ 'സാക്ഷി'യെ കാത്തിരിക്കുന്നത് അനുമോദനങ്ങളുടെ പെരുമഴ

18 AUGUST 2016 09:28 AM IST
മലയാളി വാര്‍ത്ത

നൂറ്റിമുപ്പതു കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഒളിമ്പിക്‌സിനെത്തിയ ഇന്ത്യക്കു ഇതുവരെ ഉണ്ടായിരുന്ന മെഡല്‍ ക്ഷാമത്തിന് വിരാമമിട്ടു കൊണ്ട് ആദ്യ മെഡല്‍ സമ്മാനിച്ചത് പ്രതീക്ഷയോ മുന്‍ പ്രവചനങ്ങളോ ഇല്ലാതിരുന്ന ഇരുപത്തി മൂന്നുകാരി സാക്ഷിയായിരുന്നു. അതും ഗുസ്തിയില്‍ നിന്നുമാണ് മെഡല്‍ നേട്ടമെന്നതും ശ്രദ്ധേയമാണ്. ആദ്യ ഒളിംപിക് മെഡല്‍ സമ്മാനിച്ച നിലയില്‍ സാക്ഷിയെ കാത്തിരിക്കുന്നത് അനുമോദനങ്ങളുടെയും സ്വീകരണത്തിന്റെയും നാളുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെയും പ്രത്യേക വിരുന്നുള്‍പ്പെടെയുള്ള സ്വീകരണം അവരെ കാത്തിരിക്കുന്നു. റെയില്‍വേയില്‍ സ്ഥാനക്കയറ്റമുള്‍പ്പെടെ ഔദ്യോഗിക ജീവിതവും ഇനി മാറിമറിയും.

ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ട താരം എന്ന നിലയില്‍ ഹരിയാന തന്നെ സാക്ഷിയെ സമ്മാനങ്ങള്‍കൊണ്ടു മൂടുമെന്നുറപ്പാണ്. നിലവില്‍ കായികതാരങ്ങള്‍ക്ക് ഏറ്റവുമുയര്‍ന്ന സമ്മാനം നല്‍കുന്ന സംസ്ഥാനമാണ് ഹരിയാന. നിലവില്‍ ഹരിയാണയുടെ വാഗ്ദാനം സ്വര്‍ണത്തിന് ആറുകോടിയും വെള്ളിക്ക് നാല് കോടിയും വെങ്കലത്തിന് രണ്ടുകോടിയുമാണ്. ഇതിന് പുറമെ, ഹരിയാണയില്‍ ചോദിക്കുന്ന സ്ഥലത്ത് ഭൂമിയും ആഡംബര വീടും ലഭിക്കും.

ഇന്ത്യയുടെ ഏക മെഡല ജേതാവായ സാക്ഷിക്ക് സ്വര്‍ണജേതാവിന് വാഗ്ദാനം ചെയ്ത ആറുകോടി രൂപ നല്‍കിയാലും അതിശയിക്കാനാനില്ല. സ്വര്‍ണം നേടുന്നവര്ക്ക് ഒരു കോടി രൂപ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് മറ്റു മെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനം. റെയില്‍വേ ഉദ്യോഗസ്ഥ കൂടിയായ സാക്ഷിക്ക് 50 ലക്ഷം രൂപ ഈയിനത്തിലും ലഭിക്കും. ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റിയും ഇക്കുറി ആദ്യമായി സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ആ ഇനത്തില്‍ വെങ്കലമെഡലിന് 20 ലക്ഷം രൂപയാണ്സമ്മാനം. 2008-ല്‍ അഭിനവ് ബിന്ദ്ര ബെയ്ജിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അദ്ദേഹത്തിന് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സമാനമായ സമ്മാനങ്ങളായിരിക്കും സാക്ഷിയെയും കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമെ വന്‍കിട കോര്‍പറേറ്റുകളും കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകളും സമ്മാനം പ്രഖ്യാപിക്കാനിടയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (2 minutes ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (16 minutes ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (2 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

Malayali Vartha Recommends