പ്രണയാഭ്യര്‍ത്ഥന തള്ളിയ അധ്യാപികയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന തള്ളിയ അധ്യാപികയെ പട്ടാപ്പകല്‍ നടുറോഡിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹിയിലെ ബുരാരിയിലാണ് സംഭവം. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ കരുണ (21) ആണ് കൊല്ലപ്പെട്ടത്.
തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് അധ്യാപിക ദരുണമായി കൊല്ലപ്പെട്ടത്. മുപ്പതോളം തവണ കരുണയെ കുത്തിയ കൊലയാളിയായ സുരേന്ദ്രന്‍ (34) മരണം ഉറപ്പിച്ചശേഷം സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. ഇയാളെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. ഇയാള്‍ ഏറെനാളായി ഭാര്യയുമായി അകന്നുകഴിയുകയാണ്.
ഒരു വര്‍ഷത്തോളമായി ഇയാള്‍ കരുണയെ പിന്തുടര്‍ന്നിരുന്നതായും അഞ്ചു മാസം മുന്‍പും യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നതായും പോലീസ് പറയുന്നു. തുടര്‍ന്ന് ഇരു കൂട്ടരേയും വിളിച്ചുവരുത്തി പരാതി ഒത്തു തീര്‍പ്പാക്കിയിരുന്നതായും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























