Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വയറ്റിലുള്ളത് തന്റെ മകന്റെ കുഞ്ഞാണെന്ന് ഡി.എന്‍.എ ടെസ്റ്റില്‍ തെളിഞ്ഞാല്‍ മരുമകളായി സ്വീകരിക്കാന്‍ തയ്യാറെന്ന് പ്രതിയുടെ പിതാവ്

20 SEPTEMBER 2016 04:31 PM IST
മലയാളി വാര്‍ത്ത

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പ്രതിയുടെ പിതാവ്. ഡിഎന്‍എ പരിശോധയില്‍ കുഞ്ഞ് തന്റെ മകന്റേത് തന്നെയെന്ന് തെളിഞ്ഞാല്‍ അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രതിയുടെ പിതാവ് പറയുന്നു. ബറേലി സ്വദേശിയായ ആസിഫ് അലിയാണ് കേസിലെ പ്രതി. 

ഡിഎന്‍എ ടെസ്റ്റ് നടത്തി കുഞ്ഞിന്റെ പിതൃത്വം തെളിഞ്ഞിട്ടും, തന്റെ മകനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ചെലവിന് കൊടുക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് പ്രതിയുടെ വീട്ടുകാരുടെ വാദം. 

ആസിഫിന്റെ വീട്ടിലെ വേലക്കാരിയായിരുന്നു 16 വയസ്സായ പെണ്‍കുട്ടി. നിരവധി തവണ ആസിഫ് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ ജൂണിലാണ് ഇവര്‍ ആസിഫിനെതിരെ ഇവര്‍ പോലീസില്‍ പരാതിപ്പെടുന്നത്. 

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ആസിഫ് ഇപ്പോള്‍ ജയിലിലാണ്. ആസിഫിന്റെ പിതാവായ അകില്‍ ഖാന്‍ ആണ് മകനുവേണ്ടി വിവാഹവാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ചിരിക്കുന്നത്. ആസിഫിന് നിലവില്‍ മറ്റൊരു ഭാര്യയുണ്ട്. 

നിലവില്‍ 33 ആഴ്ച ഗര്‍ഭിണിയാണ് പെണ്‍കുട്ടി. അബോര്‍ഷന്‍ നടത്താന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ജനനം നല്‍കാനായി കാത്തിരിക്കുകയാണ് ഇപ്പോള്‍. 26 ആഴ്ച കഴിഞ്ഞതിനാല്‍ അബോര്‍ഷന് കോടതി അനുമതി നല്‍കിയതുമില്ല. 

ഡിഎന്‍എ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ഉദരത്തിലുള്ള കുഞ്ഞ് എന്റെ മകന്റേതുതന്നെയെന്ന് തെളിയുകയാണെങ്കില്‍ ആ പെണ്‍കുട്ടിയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ താന്‍ ഒരുക്കമാണ്. എന്റെ മരുമകളായി തന്നെ അവളെ ഞാന്‍ അംഗീകരിക്കും. സ്വത്തിലും തുല്യമായ പങ്കുനല്‍കും. പക്ഷേ, ആസിഫിനെ വിവാഹം കഴിക്കാന്‍ അവള്‍ തയ്യാറാകണമെന്ന് മാത്രം, അകില്‍ ഖാന്‍ പറയുന്നു. 

എന്നാല്‍ ആസിഫിനെ കേസില്‍ നിന്നും കോടതികളില്‍ നിന്നും രക്ഷിക്കാനുള്ള പിതാവിന്റെ നീക്കം മാത്രമാണിതെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. തനിക്ക് അവനെ വിവാഹം കഴിക്കാനാകില്ലെന്നും പെണ്‍കുട്ടി പറയുന്നു. കോടതിയില്‍ നിന്ന് നീതികിട്ടുമെന്നാണ് വിശ്വാസമെന്നും പെണ്‍കുട്ടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (12 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (27 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (47 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (56 minutes ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (12 hours ago)

Malayali Vartha Recommends