പാവപ്പെട്ട രോഗികളിൽ നിന്നും ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് അമിത വില ഈടാക്കുന്ന വൻകിട ഹോസ്പിറ്റലുകൾക്ക് കൂച്ചു വിലങ്ങുമായി മുംബൈ ലീഗൽ മെട്രോളജി വകുപ്പ് ..

അമിത വില ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നതിന്റെ പേരിൽ മുംബൈയിലെ ഏഴു പ്രശസ്ത ആശുപത്രികൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് എടുത്തു. മെഡിക്കൽ സഹായ ഉപകാരണങ്ങൾക്ക് 2011 ലെ പാക്കേജ്ഡ് ഉപഭോക്തൃ റീടയിൽ വിലയേക്കാൾ കൂടുതൽ വില ഈടാക്കുന്നു എന്ന് കണ്ടെത്തിയതിനാലാണിത്.
ലീലാവതി ഹോസ്പിറ്റൽ (ബാന്ദ്ര ), ഫോർട്ടിസ് ഹോസ്പിറ്റൽ (മുലുന്ത് ) കോകില ബെൻ ധീരുബായ് അംബാനി ഹോസ്പിറ്റൽ (അന്ധേരി )ഏഷ്യൻ ഹാർട്ട് ഹോസ്പിറ്റൽ (ബാന്ദ്ര) ഹീരാ നന്ദനി ഹോസ്പിറ്റൽ(പാവൈ ) ,ഗ്ലോബൽ ഹോസ്പിറ്റൽ (പരേൽ) എച് എൻ ഹോസ്പിറ്റൽ (ഗീർഗാവ് ) എന്നീ ഹോസ്പിറ്റലുകൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഈ ഹോസ്പിറ്റലുകളിൽ ബലൂൺ ഡിവൈസ് ,ആൻജിയോഗ്രാഫി കത്തീറ്റർ ,യൂറേറ്റിക് യൂറോ വേൾഡ് ,ഫാബ്രിക് നാച്ചുറൽ ഫൈബർ , ഐ വി കത്തീറ്റർ , ഗൈഡ് വയർ , ബ്രീതിക് സർക്യൂട്,ലിമ്പോ സിംഗിൾ ലിംബ് അനസ്തീയ , ഹാൻഡ്സൺ ഗ്ലോവ്സ് ,ബ്ലഡ് കളക്ടർ എന്നീ മെഡിക്കൽ ഉപകരണങ്ങൾക്കെല്ലാം കൂടിയ ചാർജ് ആണ് ഈടാക്കുന്നത്.
ഈ ഉപകരണങ്ങളിൽ ഒന്നും തന്നെ കമ്പനിയുടെ പേര് , കസ്റ്റമർ കെയർ നമ്പർ ,സപ്ലൈ നടത്തിയ കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങളൊന്നും ഇല്ല എന്നും LMD ഉദ്യോഗസ്ഥർ കണ്ടെത്തി. അത് പോലെ രോഗികളുടെ വെയ്റ്റ് നോക്കുന്ന മെഷീനുകൾ യഥാസമയം വെരിഫൈ ചെയ്യുന്നില്ല എന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
പാക്കിങ്ങിൽ കാണിച്ചിരിക്കുന്ന വിലയിൽ നിന്നും വളരെ കൂടുതലാണ് ഈ ആശുപത്രികൾ രോഗികളിൽ നിന്ന് ഈടാക്കുന്നത്. ഈ ഹോസ്പിറ്റലുകൾക്കെതിരെ നിയമ നടപടികൾ എടുക്കുമെന്ന് കൺട്രോളർ ഓഫ് ലീഗൽ മെട്രോളജി അമിതാബ് ഗുപ്ത പറഞ്ഞു
https://www.facebook.com/Malayalivartha


























