Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

മരണത്തിന് മുന്‍പ് ജയലളിതയ്ക്ക് സംഭവിച്ചത്? ജയയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലിയുടെ വെളിപ്പെടുത്തല്‍

06 FEBRUARY 2017 11:07 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ എറെയാണ്. ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് അപ്പോളോ അധികൃതര്‍ പുറത്തിറക്കിയിരുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ മാത്രമായിരുന്നു രോഗവിവരത്തെ കുറിച്ചുള്ള ഏക വിവരം. ജയലളിതയുടെ ചികിത്സ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ജയയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി വെളിപ്പെടുത്തുന്നത്.

ജയലളിതയുടെ അവസ്ഥ ഗുരുതരമാകുന്നതിന് മുന്‍പ് അവര്‍ ബോധത്തിലായിരുന്നുവെന്ന് അപ്പോളോ ഡോക്ടര്‍മാര്‍ ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി പറഞ്ഞു. പെട്ടെന്നാണ് ജയലളിതയുടെ അവസ്ഥ മോശമായത്. രക്തത്തില്‍ അണുബാധയുണ്ടായത് ജയലളിതയുടെ അവസ്ഥ വേഗത്തില്‍ മോശമാകാന്‍ കാരണമായെന്നും റിച്ചാര്‍ഡ് ബെയ്‌ലി പറഞ്ഞു.

ആദ്യഘട്ടങ്ങളില്‍ അണുബാധ എവിടെയെന്ന് കണ്ടെത്താന്‍ ചികിത്സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീടാണ് അണുബാധയുടെ ഉറവിടം രക്തമാണ് എന്ന് കണ്ടെത്തിയത്. രക്തത്തില്‍ ബാക്ടീരിയ വളര്‍ന്ന് രക്തം ദുഷിച്ച അവസ്ഥയിലായിരുന്നുവെന്നും ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി പറയുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകളെയെല്ലാം ഡോക്ടര്‍ ബെയ്‌ലി തള്ളിക്കളയുന്നു. ചികിത്സയുടെ ആദ്യ ദിനങ്ങളില്‍ ജയലളിത ബോധവതിയായിരുന്നു. ചികിത്സയോടു പ്രതികരിച്ചിരുന്ന ജയലളിതയ്ക്ക് സംസാരിക്കുന്നതിനും കുഴപ്പമില്ലായിരുന്നു.

അപ്രതീക്ഷിതമായാണ് ജയലളിതയുടെ അവസ്ഥ വളരെ അപകടകരമായ അവസ്ഥയിലേക്ക് പോയത്. രക്തത്തിലെ അണുബാധ വളരെ വേഗത്തില്‍ പടര്‍ന്നതാണ് മരണകാരണമായതെന്നും ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി കൂട്ടിച്ചേര്‍ക്കുന്നു. രക്തത്തില്‍ അണുബാധ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് ശരീരത്തിന്റെ മറ്റുഭാഗങ്ങളെ ബാധിക്കുന്നത് സാധാരണമാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളേയും ഇത് സാരമായി ബാധിക്കും. അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയ്ക്കിടെ ജയലളിത ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

ജയലളിത അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റായ ദിവസം ശ്വസിക്കുന്നതിന് നല്ല ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വീട്ടില്‍ നിന്നു തന്നെ ശ്വാസം ലഭിക്കാന്‍ അവര്‍ വളരെ കഷ്ടപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അവസ്ഥ വളരെ മോശമായിരുന്നു. രക്തം ദുഷിച്ച് അവയവങ്ങള്‍ തകര്‍ന്നതോടെ ശ്വസനം ദുര്‍ഘടമായി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ജയലളിതയ്ക്ക് തുടക്കത്തിലേ ഉണ്ടായിരുന്നു.

നവംബര്‍ 19ന് നടന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് നോമിനേഷന്‍ കടലാസുകളില്‍ ഒപ്പിടുമ്പോള്‍ ജയലളിതയ്ക്ക് ബോധം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. നോമിനേഷന്‍ പേപ്പറുകളില്‍ ഒപ്പിടുന്നതിന് മുന്‍പ് ജയലളിത മുഴുവനും വായിച്ചുനോക്കിയിരുന്നു. തീരെ അവശയായിരുന്നതിനാല്‍ കടലാസുകളില്‍ ഒപ്പിടുകയല്ല ജയലളിത ചെയ്തത്. മറിച്ച് വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ ബെയ്‌ലി പറഞ്ഞു.

ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഡോക്ടര്‍ ബെയ്‌ലി മറുപടി നല്‍കി. രോഗിയുടെ ചിത്രങ്ങള്‍ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സാധാരണഗതിയില്‍ ചെയ്യാറില്ല. അത് ജയലളിതയുടെ സ്വകാര്യതയെക്കൂടി ബാധിക്കുന്ന കാര്യമായതിനാലാണ് വിവരങ്ങള്‍ പുറത്ത് വിടാതിരുന്നതെന്നും ഡോക്ടര്‍ ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (3 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (3 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (3 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (3 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (3 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (4 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (4 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (6 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (6 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (6 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (7 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (7 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (7 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (7 hours ago)

Malayali Vartha Recommends