ശശികലയെ കൊല്ലാന്‍ സാധ്യത; ജയിലില്‍ പാര്‍പ്പിച്ചിരുന്ന സീരിയല്‍ കില്ലര്‍ സയനൈഡ് മല്ലികയെ മാറ്റി

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന വി കെ ശശികലയുടെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി സഹതടവുകാരിയെ മാറ്റി. സമ്പന്ന സ്ത്രീകളെ കണ്ടാല്‍ കൊല്ലുന്ന സീരിയല്‍ കില്ലര്‍ സയനേഡ് മല്ലികയെന്ന കെ ഡി കെംപമ്മയെയാണു പരപ്പന അഗ്രഹാര ജയിലില്‍നിന്നു ഹിന്ദാല്‍ഗ ജയിലിലേക്കു മാറ്റിയത്.
സമ്പന്നയായ ശശികലയെ കെംപമ്മ കൊല്ലാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയിലെ ഏക വനിതാ സീരിയല്‍ കില്ലറാണ് കെംപമ്മ. ആറു സ്ത്രീകളെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ബംഗളുരുവിലും സമീപത്തുമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവരാണ് കെംപമ്മയ്ക്ക് ഇരയായിട്ടുള്ളത്.
സമ്പന്ന സ്ത്രീകളെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം സയനേഡ് നല്‍കി കൊല്ലുന്നതായിരുന്നു കെംപമ്മയുടെ രീതി. ജയിലിലെത്തിയതിനു പിന്നാലെ ശശികലയുമായി കെംപമ്മ സൗഹൃദമുണ്ടാക്കിയിരുന്നു. ജയിലിലെ ശശികലയുടെ ഏക സുഹൃത്തും കെംപമ്മയായിരുന്നു. ശശികലയ്ക്കു ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരുന്നതു കെംപമ്മയായിരുന്നു.
കെംപമ്മയ്ക്കു ജയില്‍ മാറാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. മറ്റൊരു സെല്ലിലേക്കു മാറ്റാന്‍ എന്നു വിശ്വസിപ്പിച്ച തയാറാക്കിയ ശേഷം ബലമായി വാഹനത്തില്‍ കയറ്റി ഹിന്ദല്‍ഗ ജയിലിലേക്കു മാറ്റുകയായിരുന്നു. വിവാദ കൊലയാളി അഡ്വ. ശുഭ ശങ്കരനാരായണനെ പാര്‍പ്പിച്ചിരുന്ന സെല്ലിലാണ് ശശികലയെ അടച്ചിരിക്കുന്നത്. കാമുകനോടൊപ്പം ചേര്‍ന്നു പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭയെ ശിക്ഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























